Thursday, 24 November 2011

എന്‍ തീരം ,,,


ഉയര്‍ന്നു പറക്കാന്‍ കൊതിച്ചോരെന്‍ ചിറകുകള്‍ 
വെട്ടി വീഴ്ത്തി ഈ സമൂഹം ,,,പണം എന്നാ മായ വലയില്‍ കുരുങ്ങി ഇല്ലാതയെണ്ണ്‍ മോഹങ്ങള്‍  ഒക്കെയും..
മരണം എന്നാ പ്രത്യാശ മത്രേം മുന്നില്‍ കണ്ടു വീണ്ടും തുഴഞ്ഞു ഞാന്‍ ഈ നൌക ,,
കൈകള്‍ കുഴയുമ്പോള്‍ താങ്ങാന്‍ ആളില്ലാതെ ,,,,കാറ്റിന്റെ ദിശ ഏതെന്നറിയാതെ 
മുന്നില്‍ കന്നുന്നതിണ്ണ്‍ പൊരുള്‍ അറിയാതെ,,പുന്ജിരിക്ക് പിന്നിലെ കാപട്യം അറിയാതെ 
തപ്പി തടഞ്ഞു ഈ കൂരിരുട്ടില്‍ ,,,അന്ധകരതിണ്ണ്‍ മറവു പറ്റി വന്നവര്‍ എല്ലാം കൊണ്ട് പോയ്‌ 
എല്ലാം എന്നതെപോലെയും കണ്ടു നിന്ന് ,,വീണ്ടും ചിരിച്ചു പോയ്മുഗങ്ങല്ലോടെല്ലാം ...
മഞ്ഞു വന്നു ,,,മറച്ചു കണ്‍കള്‍ ,,മിന്നല്‍ വന്നു വിറച്ചു ഞാന്നും,,വസന്തങ്ങള്‍ മത്രേം എന്നും എന്നും ...
നീര്‍വികാരമായ്  എന്നെ നോക്കി പുഞ്ചിരിച്ചു ....
ഇന്നും തുഴയുന്നു ഞാന്ന്‍ എന്റെ  നൌക കാറ്റത്തു മെല്ലെയുലഞ്ഞുകൊണ്ട്
എന്ന്നു കാണും എന്‍ തീരം ,,,

Wednesday, 23 November 2011

കറ പുരണ്ട ചുണ്ടുകള്‍


    നിന്ന്‍ ഓര്‍മകളില്‍  ഇന്നും  ഞാന്‍ ഉണര്‍ന്നപ്പോള്‍
               പതിയെ തലോടിയ തണുത്ത കാറ്റ്....

  വീണ്ടും പുതപ്പിന്നടിയില്‍ ചുരുള്ളവേ  

  വീണ്ടും ഉറക്കം എന്നെ തലോടി 
          നിന്‍ മന്ദഹാസതിന്‍  ചെറു ചൂടില്‍  ഉന്നര്‍ന്നപ്പോള്‍ 
         ഇന്നിയും ജന്‍മങ്ങള്‍  ഓരോന്നും നിന്ന്‍ മടിയില്‍
             
  ഉണരാന്‍  കൊതിച്ചു പോയി
      നിന്ന്‍ കറ പുരണ്ട ചുണ്ടുകള്‍ എന്നില്‍ നിന്നും നിന്നെ
            
വയ്കാതെ  കൊണ്ട് പോകും എന്നറിയാം  


നിന്‍ ശ്വാസ കോശം നിറച്ച ആ വിഷം
 
എന്നിലേക്   അല്പം പകര്‍ന്നു താ നീ പ്രിയാ 

നീയില്ല എങ്കില്‍ ,നിന്‍ നിശ്വാസം  ഇല്ലെങ്കില്‍

 എങ്ങന്നെ ജീവിക്കും ഈ ഭൂമിയില്‍ ഞാന്‍ ...
             നിന്‍  സന്തോഷതിനായ് നീ ഉയര്‍ത്തിയ
        പുക ചുരുളുകള്‍ എന്‍ ജീവിത ചിതയില്‍  നിന്നായിരുന്നോ?.
         ഇന്നു നീ വേദന കൊണ്ട് പിടയുമ്പോള്‍..എന്‍ ഹൃദയം
                    
വിങ്ങിടുന്നത് നീ അറിയുന്നുവോ,,

എന്നുമെന്‍  കൂടെ എന്ന് എന്നോട് ചൊല്ലിയ

എന്നു നീ എന്നെ തനിച്ചാക്കി   പോകുംമെന്നറിയാതെ
 എണ്ണി ദിനങ്ങള്‍
ഞാന്‍ നീറിടുന്നു

ഇന്നല്ലെങ്കില്‍ നാളെ  എന്നറിയാം 

കൂടെ വരാന്‍ എന്ന്‍  മനവും തുടിക്കുന്നു 

എങ്കില്ലും നമ്മുടെ പ്രതീകമായ് ഉള്ള ആ പിഞ്ചു 

 കണ്ണുകള്‍  എന്നെ നോക്കിടുമ്പോള്‍ 

 നാളെ നമ്മളെ ശപിക്കുവാന്‍  ആ 

കണ്ണില്‍ അഗ്നി ഉണ്ടാകാതിരിക്കാന്‍  

നിന്‍ വിരഹം എന്‍  ശാപം എന്ന് ചൊല്ലി

 വീണ്ടും  തുടരണം എനിക്കീ യാത്ര

Friday, 18 November 2011

നീ അറിഞ്ഞില്ലയോ? ..


നീ അറിഞ്ഞില്ലയോ........

അറിയാം,,,ഒരു ദിവസം ഒരു നേരം എങ്കില്ലും ,,,നീയെന്നെ ഓര്‍ക്കുമെന്ന് ,,,
അതില്‍ ഞാന്‍ സന്തോഷിക്കണോ?,,,മാപ്പ് പറഞ്ഞു നീ എന്നില്‍ നിന്നും നടന്നു അകലുംബോല്‍,,,
എന്റെ മുകത്തെ ഉത്തരം കിട്ടാത്ത ,,ചോദ്യങ്ങള്‍ നീ അറിഞ്ഞില്ലയോ? ...
അതോ..നിന്ന്‍ കണ്ണുകള്‍ എന്ന നേര്‍ക്ക്‌,,നീ കൊട്ടി അടച്ചതാണോ?
നീ തിരിഞ്ഞു നടന്ന ഓരോ അടിയും എന്ന നെഞ്ചില്‍ ചവിട്ടിയാനെന്നു,,
നിന്ന്‍ കാല്‍ പാതങ്ങല്‍ നനച്ചതെണ്ണ്‍ ചുടു ചോരയനെന്നും ,,
ഇന്നും നീ തിരിച്ചറിഞ്ഞില്ലെ,,പ്രിയാ ,,,
കണ്ണുനീര്‍ ചാലിട്ട്ഴുകിയ രാത്രികളും ,,,മൂകമാം പകലുകളും,,
എന്നെ കഴിഞ്ഞു പോയ് ...
എങ്കില്ലും,,,നിന്ന്‍ പാതം ഏല്‍പ്പിച്ച മുറിവില്‍ നിന്നും രക്തം കിഞ്ഞിടുന്നു..പ്രിയാ

ഞാന്‍ ഉള്‍വലിയുകയാണ് .


ഞാന്‍ ഉള്‍വലിയുകയാണ് .
നിന്റെ ഓര്‍മകള്‍ക്ക് കണ്ട ജീവിതത്തോളം ഉയരാന്‍,
നന്മ നിറഞ്ഞ സുപ്രഭാതങ്ങള്‍ നേരുവാന്‍,
ഞാന്‍ ഉള്‍വലിയുകയാണ് .
പാതി മുരടിച്ചു പോയ കവിതയാണ് ഞാന്‍...
ഉത്തരമില്ലാത്ത ചോദ്യമാണ് ഞാന്‍..
ഇനി നക്ഷത്രമില്ലാത്ത ആകാശവും,
നിറം മങ്ങിയ ഓര്‍മകളും ,
ഈ എന്‍റെ മാത്രം സ്വന്തമായിരിക്കട്ടെ..
ഈ വാകമരച്ചുവട്ടില്‍,
എപ്പോളും നിന്നെ
പ്രതീക്ഷിക്കുന്ന എന്‍റെ കാതിരിപ്പിനോട്,
നരച്ച ഓര്‍മകളുമായി അലയുന്ന
എന്‍റെ തണുത്ത സന്ധ്യകളോട് ,
നീ സഹതപിക്കാതിരിക്കുക....
നിന്റെ ഓര്‍മ്മകള്‍ ബാക്കിവെച്ചു കൊണ്ട്
.............

Wednesday, 16 November 2011

പകല്‍ മാന്യന്ന്‍മാര്‍

ഇന്നല്ലേ പെയ്ത പേമാരി എന്നും നെഞ്ചില്‍ ഇടി വെട്ടിടുന്നു 
കണ്ടു മറന്ന മുഗങ്ങള്‍ ആ പാലതിന്ന്‍ ചോടില്ലേ,,പുഞ്ചിരികള്‍ 
ആയിരം ശര്ങ്ങലായ് തറകുന്നു മനസ്സില്‍ ആ കണ്ണ്‍ ഇമകളില്ലേ,,നൊമ്പരങ്ങള്‍ ,,
ഇന്ന് കഴുകില്ലെടാന്‍ വിധിക്കപെട്ടവന്റെ കൂടപിറപ്പുകള്‍ തെരുവിന്നു നല്‍കുന്ന സമ്മാനം 
ഞാനെന്തു തെറ്റാണ് ലോകത്തോട്‌ ചെയ്തതെന്ന അര്‍ത്ഥത്തില്‍ ആ പിഞ്ചു കായ്കള്‍ 
എന്നെര്‍ക്ക് മെല്ലെ നീട്ടിയപ്പോള്‍...പാലത്തിന്‍ ചോട്ടില്‍ നിന്ന് ഞാന്‍ ഉരുകി ,,,പുഅറത്തു പെയുന്ന മാരിക്കും ചൂടോ?
നീറുന്ന നൊമ്പരം പീരും പോലെ,,ചുമല്ലില്‍ ആ ഭാരവും പേറി പിന്നാല്ലേ വന്നൊര ,,അമ്മയും,,
മെല്ലെ ചൊറിഞ്ഞ് തല ,,പന്നെ എന്‍റെ മുഗതെയ്ക്ക് നോക്കി,,ആ മുഗം കണ്ടിട്ട് സംശയം ആയി ,,
ഇതില്‍ ഏതു കുഞ്ഞിന്നു ഞാന്‍ കൊടുക്കണം ഈ അണ..
എന്‍റെ പ്രായവും കൂടി തികയാത്ത ഈ പിഞ്ചു മാതവിന്നോ ?അതോ കുഞ്ഞു കണ്ണിറുക്കി എന്‍ മുന്നില്‍ മെല്ലെ കിണ്ഗും അവളുടെ കുഞ്ഞിന്നോ?
രാത്രി തന്‍ മറവില്‍ തന്ന്ന്‍ കാമം തീര്‍ത്തു,,മണി മാളികയില്‍ മയങ്ങുന്ന ,,കൊടീശ്വരന്മാര്‍ക്കോ??