Thursday, 12 January 2012

പ്രണയ ലേഖനം


പ്രണയ ലേഖനം
തികഞ്ഞ ലാഖവത്തോടെ,,,,നീ ചുരുട്ടി എറിഞ്ഞ കടലാസ് തുണ്ടുകളില്‍
പലപ്പോഴും നീ കാണാതെ പോയ എന്റെ ഹൃദയം ആയിരുന്നു

നിന്റെ കതോര്കളിനായ്‌ കാത്തിരുന്ന എന്റെ വീണാ നാദങ്ങള്‍,,
പലപ്പോഴും,,,ആ നിമിഷം സ്വരം തെറ്റി പാടിയിരുന്നു,,,,


നിന്‍ പാദ ചലനം കാത്തിരുന്ന എന്‍ പടി വാതിലുകള്‍ക്ക്
എന്നും,, നിരാശയായിരുന്നു ഫലം,,
ഈ മനം എന്നും,നിന്‍, കിളി കൊഞ്ചല്‍ കേള്‍ക്കാന്‍ കതോര്തിരുന്നിരുന്നു,,,,,


വീണ്ടുമൊരു തുണ്ട് കടലാസെന്നു കരുതി നീ ചുരുട്ടും,,,
അതറിയാം എന്കില്ലും,,,പ്രിയേ,,,നിനക്കായ്‌ ഈ വാക്കുകള്‍,,,

Wednesday, 11 January 2012

സൌഹൃദംസൌഹൃദംഎങ്ങു നിന്നോ എന്‍ ജീവിതത്തില്‍..
പുതു പൊന്നിന്‍ പുലരിയായ്‌ നീ വന്നു
എപ്പോഴെന്നോ എന്‍ മാനസത്തില്‍
മധു സ്വപ്നങ്ങള്‍ ഏകാന്‍,,കാത്തിരുന്നു,,,
എന്‍ അന്തരാത്മാവില് മെല്ലെ മയങ്ങിയ
സര്‍ഗത്മകങ്ങളെ തൊട്ടുണര്‍ത്തി,,
എന്നും എന്‍ കൂട്ടിനായ്‌,,,
നാര് തേനില്‍ ചാലിച്ച സൌഹൃധമായ്‌
പാടാന്‍ മറന്നൊരു ഈണങ്ങള്‍ ഒക്കെയും
പല്ലവി പാടി നീ പുഞ്ചിരി തൂകി,,,
താളം മറന്നോരെന്‍ പാദങ്ങള്‍ രണ്ടിന്നും..
മന്തസ്മിതതാല്‍ പുതു ജീവന്‍ ഏകി,,
തളരുന്ന നേരം എന്‍ ശക്തിയായി,,,
നിന്‍ ഇമ്പം നിറഞ്ഞ പരിഹാസ്സങ്ങള്‍ ഒക്കെയും
എന്നുമെന്‍ കൂടെ എന്‍ വഴി വിളക്കായ്‌...
അറിവില്ലായ്മയില്‍ എന്‍ വിദ്യയായ്‌..
സ്നേഹത്തില്‍ പൊതിഞ്ഞ സൌഹൃദം ആയ്,,,,

ഞാനൊന്ന് മെല്ലെ വയ്യെന്ന് ചോല്ലുകില്‍,,,
താരാട്ട് പാടി എന്‍ അമ്മയായി,,,
കരയുന്ന വേളയില്‍ തോളത് തട്ടി 
പുതു ജീവനേകി,,എന്‍ അച്ഛനായി,,

എന്‍ പ്രിയ തോഴിയായ്‌ നീ കൂടെ നില്‍ക്കെ,,,
കദനങ്ങള്‍ ഇല്ല  എന്‍ ജീവനില്‍ 
എന്‍ ജീവിത യാത്രെ എന്നും,,,
അര്‍ത്ഥ പൂര്‍ണം,,,നിന്‍ സോഹൃദ്‌അത്തില്‍

നിന്‍ ഓര്‍മ്മകള്‍

നിന്‍ ഓര്‍മ്മകള്‍

വിരിഞ്ഞു നില്‍ക്കുന്ന ആ ഇളം നീല പൂക്കള്‍,

നിന്‍ ഓര്‍മകള്‍ എന്നിലേയ്ക്ക് വീണ്ടും കൊണ്ട് വന്നു,,,

നീയെന്നും എനിക്കും പകര്‍ന്ന ആ മധുരം,,വീണ്ടും,എന്നിലേക്,,ഓടിവന്നു.

നിന്‍ പുഞ്ചിരി പോല്‍ തിളങ്ങും,,ഈ നീല  പുഷ്പം,,
നിന്‍ സ്മരണയില്‍,,ഈ തൂലികയില്‍  അര്‍പികട്ടെഅന്ന് നമ്മള്‍,,കളിച്ചൊരു അങ്കണം,,ഒന്ന് കാണാന്‍,,കൊതിക്കുന്നേന്‍,,ഉള്ളം,,

ഓടി നടന്നു വീണൊരു...കാലം,,കരഞ്ഞു കലങ്ങിയിരുന്നോര കണ്ണുകള്‍,,,
അന്നും നീ എന്നികായ്‌ എന്നുമെന്ന്നും,,നല്കിരുന്നോര,,മധുര പലഹാരങ്ങള്‍...
ഇന്ന് നീ ഉണ്ടായിരുന്നെങ്കില്‍ ..എനിക്കെല്ലാം,,ആയി,,ഒരു പ്രിയ തോഴി,,ആയി..


എന്‍ സങ്കടങ്ങള്‍..ഓടി വന്നു നിന്‍,, മുന്നില്‍ ചോരിഞ്ഞിടന്‍,,

അന്നേരം,എന്‍  കണ്ണുനീര്‍ നീ നിന്‍ കയ്കളാല്‍ തുടചിടാന്‍,,

നിന്‍  തോളില്‍ തല ചായ്ച്ചു,,വീണ്ടും,,തേങ്ങി കരഞ്ജീടാന്‍,,,
ഒരു നാള്‍ നീ എന്നോട് ഒന്നും പറയാതെ,എന്നില്‍ നിന്ന് പറന്നു അകന്നപോള്‍..
നീ ഇനി ഒരിക്കല്ലും  വരില്ലെന്ന്..എന്നോട് അവര്‍ പറഞ്ഞപ്പോള്‍ 
അന്നെന്റെ കുട്ടികാലത്,,അതിനര്‍ത്ഥം,എനികൊന്നും,,അറിഞ്ഞില്ല,,
ഇന്ന് ഞാന്‍ അറിയുന്നേന്‍ തോഴി,,എന്നെ തനിച്ചാക്കി
 ഈ ഭൂമിയില്‍ ആകാശങ്ങള്‍ തേടി നീ പറന്നു,,,ഈ നീല പൂവുകള്‍,,എന്നുമെന്നും,.നിന്‍ നയനമെന്നു ഞാന്‍ കരുതിടുന്നു,,

ഇവയോട്  ഞാന്‍ ചൊല്ലുന്ന പരിഭവങ്ങള്‍...നിന്നിലെകെതുമെന്നു ഓര്‍ത്തിടുന്നു ...

Tuesday, 10 January 2012

യാത്രെകള്‍,,,

യാത്രെകള്‍,,,,


അനന്തമായ  ജീവിതത്തില്‍  അല്‍പ  സുഖങ്ങള്‍ തേടിയലയുന്ന

മനുഷ്യ  ശരീരങ്ങള്‍.ക്കിടയില്‍ ഒരു  ശ്മശാന മൂകതയോടെ

നടന്നു  പാദങ്ങള്‍  കുഴയുംബോഴും     നടക്കേണ്ടി   വരുന്ന  യാത്ര

ഇന്നലെ കണ്ട വഴികള്‍   വീണ്ടും   എത്തുമ്പോഴും

മരവിച്ച മനസ്സുമായി   നാളെ   ഇവിടേയ്ക്ക് തന്നെ തിരിച്ചു വരാനുള്ള    യാത്ര

എന്നും കടന്നു പോകുന്ന വഴികള്‍     മാറ്റം ഇല്ലാത്ത മുഖങ്ങള്‍
ഇവയ്ക്കൊന്നും ഞാന്‍   ഒരു   മടുപ്പകുന്നില്ല    ,മാറ്റങ്ങള്‍   ഇല്ലാത്ത ഞാന്‍


ഉണ്ടായ കാലം  മുതല്‍ മാനുഷന്‍  എന്നും ശ്രെമിചിടുന്നു

പുതു വഴികള്‍ക്കായ്   ,പുതു യാത്രെകള്‍ക്കായ്
നീളുന്ന    വഴിയിലൂടെ  നാളെ    നാളെ   എന്നാ ഒരിക്കലും അവസാനിക്കാത്ത

ഒരു നീണ്ട പകലിന്‍  നീളേക്കായ്  മരണം  മാറനുള്ള  യാത്ര


എന്ന് തീണ്ടും   എന്നറിയാത്ത   സര്‍പത്തെ പോലെ

പിറകില്‍   അന്ത്യം   ഉണ്ടെന്നറിഞ്ഞിട്ടും
നല്ല നാളെ തന്‍    ഭാവിക്ക്‌.വേണ്ടി ഒരിക്കലും
അവസാനിക്കാത്ത  ജീവിത യാത്ര,
നവ സ്വര്‍ഗങ്ങള്‍ തേടി  മണി മാളികകള്‍  നേടാന്‍

നാളേക്ക്,,നീ നിന്‍റെ ഇന്നിനെ അര്‍പിച്ചു
നാളെ നിനക്ക് അന്യമാനെങ്കില്ലോ?????
ഇന്നത്തെ   ജീവിതം ധന്യമാക്കു,   തോഴാ
നാളെ,,അത് നാം സ്വന്തം ആയിടും,,,

പ്രണയ സമ്മാനം,,,

നിസ്വാര്‍ഥമായ,,,,,പ്രണയത്തിന്‍ പുഴയായ്,,,നീ എന്‍
മുന്നില്‍ ഒഴുകി നടന്നു,,,,നിന്‍ അലകളില്‍ നീന്തി തുടിക്കാന്‍...
കരയില്‍ നിന് ഞാന്‍ ഒരുപാടു കൊതിച്ചു,,,,
കണ്ടു നിന്നപ്പോള്‍ നിന്‍ മനോഹര കള കളകളാരവം,,,
നിന്‍,,,,,,സ്വര മാധുര്യം,,,,,നിന്‍ ,,കുളിര്‍മ....
ഒഴുകും,,,പുഴയില്‍,,,എടുത്തു,,ചാടാന്‍,,,,ഒരു പാട്,,ഞാന്‍,,അഗ്രെഹിച്ചു,,,

എന്‍ മെയ്‌ മറന്നു ഞാന്‍,,എന്നെ മറന്നു ഞാന്‍,,,നിന്നിലേക്ക്...
എന്നെ ലയിപിച്ചു,,,,,,,
നീറുന്ന മനം അതില്‍ ആശ്വാസം,,കണ്ടു,,,
സന്തോഷ തിമിര്പില്‍,,ഞാന്‍ അഹങ്കരിച്ചു,,,,,,,,,,,
എനിക്കുള്ളതെല്ലാം,,,,,നിനക്ക് തന്നു അത് കണ്ടു
സന്ത്രിപ്ത്യായ്‌,,,,എന്‍ മനം,,,,
സര്‍വ ബന്ധനാങ്ങളും,,,,പൊട്ടിച്ചു എറിഞ്ഞു,,,
നിന്നില്‍,,,മഴയായ്‌ പെയ്യുവാന്‍,,,,ഞാന്‍ കൊതിച്ചു,,,
ദാഹം,,,തങ്ങാതെ കേഴുന്ന  വെയാമ്പല്‍ പോലെ,,,
നിന്‍,,സാമീപ്യം കൊതിച്ചു കേണു,,,,,

മെല്ലെ,,എന്‍ കയ്കള്‍...നിന്നില്‍,,,നിന്നകറ്റി....
എന്നില്‍,,,,നിന്ന്,,നടന്നു,,നീ അകലാവേ,,,,
നിന്‍ മനസ്സിന്‍ കാടിന്യതിന്‍,,ഒരംശം,,,എന്കില്ലും,,,
എന്നില്‍ പകര്‍ന്നു പോകു,,,,പ്രിയാ,,,,,
അല്ലെങ്കില്‍..നിനക്കായ്‌ തുടിക്കും,,,എന്‍ ഹൃദയം,,,മിടിപ്പിന്‍,,
താളം,,നീ നിന്‍ പുതു പ്രിയക്കായ്‌,,,സമ്മാനിക്കു,,,,
എന്‍ ചുടു ചോരയി പൊതിഞ്ഞ,,,പ്രണയ സമ്മാനം,,,,,,,,,, 

Sunday, 8 January 2012

എന്‍ ബാല്യം,,,,

ഇന്നലെ പെയ്ത മഴ തോരും,,തോറും,,,മണ്ണിന്‍ മണം,,എന്നെ വല്ലാതെ പുല്‍കി,,,
പണ്ടു കളിച്ചു നടന്നൊര ,,,തോട്ടിന്‍ വക്കില്‍ ,,ഞാന്‍ എന്‍ പ്രിയ തോഴരോത് ..
നനഞ്ഞു കുളിച്ചു വീട്ടിലീക്കൊടുമ്പോള്‍ എന്നും പുല്കുന്നോരാ ഗന്ധം,,,
പത്തിരി ച്ചുട്ടിടാന്‍,,,,സോഡാ തന്‍,മൂടികള്‍,,ചെമ്പരത്തി പൂവിലകള്‍,,,എത്രെ തിരഞ്ഞോടി ഞങ്ങള്‍,,,
സോപ്പ് പൊടി കവറുകള്‍,,,ബാഗുകള്‍ ആയത്,,ഉമ്മ തന്‍..തട്ടങ്ങള്‍,,സാരീ ആയത്,,,ഓര്‍ത്തു ചിരിക്കുആണ്ണ്‍  ഏറെ ഇമ്പം,,,
ചക്കര മാവിന്റെ ചോട്ടില്‍ ഓടിയീതന്‍,,മത്സരം വെച്ച എന്‍  വേനല്‍ അവധികള്‍ ,,,,,,,
ഒരുപാടു ,,,ഒരുപാട്,,അടി കൂടിയാലും,,,പിന്നെയും ഇണങ്ങുന്ന ,,,സുന്ദരി തോഴികള്‍,,
ഒരിക്കല്‍ ഞാന്നും അതുപോലെ ആകുമെന്ന് ,,,വീമ്ബുമിലകാന്‍,ഒരുപാടു നാവുകള്‍..
ഉമ്മ ഉറങ്ങാന്‍ പറഞ്ഞാലും ഉച്ചക്ക് ..കണ്ണ് വെട്ടിചോടുന്ന,,ആമ്പല്‍ പാടങ്ങള്‍..
എല്ലാം,,എല്ലാം എല്ലാം ,,ഓര്‍ത്തു ചിരിക്കുമ്പോള്‍...
എന്തോ എന്‍ കവിളുകള്‍,,,നനഞ്ഞ പോലെ,,,,ഞാന്‍ പോല്ലും അറിയാതെ,,,
എന്‍ ആത്മാവ് പോലും,,,,നഷ്ട്ട ബോധത്തില്‍ വിങ്ങിടുന്നു,,
ചോക്ക് കൊണ്ടെഴുതിയാല്‍ പിന്നെയും മായ്ച്ചു ,,വീണ്ടുമെഴുതുന്ന പോല്ലേ...
എന്‍ മനോഹരമാം,,ഓര്‍മകള്‍,,,ഒന്ന്നു കൂടി എനിക്ക് എഴുതുവാന്‍ കഴിഞ്ഞെങ്കില്‍...