Friday, 12 December 2014

മനസ്സ്

എന്നെ ഒരിക്കലെങ്കിലും നീ അറിഞ്ഞോ?
എനിക്ക് വേണ്ടി ഒരിക്കലെങ്കിലും നീ കണ്ണ് നീര്‍ പോഴിച്ചോ?
തുണ്ട് തുണ്ടായ് അടര്‍ന്നു നീ പൊഴിഞ്ഞതും
നിണം നിന്നില്‍ വാര്‍ന്നോലിച്ചതും..
ഒരിക്കലും നിന്നെ അറിയാത്ത മറ്റാര്‍ക്കോ വേണ്ടി,,

നിന്നില്‍ മാത്രം അഭയം പൂണ്ടു
നിന്നെ മാത്രം അശ്രേയിച്ച നിന്റെ
നിന്റെ ശരീരമാം എന്നെ നീ
കണ്ടു കൊണ്ട് കണ്ടില്ലെന്നു നടിച്ചു
ഈ ശരീരത്തിന്‍ ജല്പനങ്ങള്‍ കേട്ടു കൊണ്ട് നീ മുഖം തിരിച്ചു

ഇന്നു നീ വീണ്ടും മുന്നോട്ട് പോകാന്‍ നിന്നെ
വഹിക്കുമെന്നോട് ചൊന്നാല്‍
എങ്ങിനെ ഞാന്‍ ചൊല്ലും "എന്‍ മനസ്സ് "എന്ന് ഞാന്‍
എങ്ങിനെ നിന്നെ ഞാന്‍ അശ്രേയിചീടും

നാളെ വീണ്ടും നീ എന്നെ അറിയാതെ പോയാലോ
ദൈവം വലിയ ശത്രുവിനെ ആണ് നമ്മുടെ മന്‍സ്സാക്കിയത്
ഒരിക്കലും നമ്മോടു കൂറില്ലാത്ത മനസ്സ്

Monday, 14 January 2013

വീണ്ടും....

പ്രണയ വസന്തങ്ങള്‍ കെട്ടടങ്ങിയപ്പോള്‍

ജീവിത യാഥാര്‍ത്യങ്ങള്‍  മുന്നില്‍ വന്നപ്പോള്‍ ...

ആളിക്കത്തിയ തീ അണഞ്ഞു  പുകഞ്ഞു തുടങ്ങി
മഴയ്ക്ക് ശേഷം ഉള്ള മണ്ണിന്‍മണം ബാക്കിയായി,,,



കണ്ട സ്വപ്നങ്ങളുടെ കള്ളത്തരങ്ങള്‍ 
മയില്‍ പീലി നീര്‍ത്തി മുന്നില്‍ നൃത്തം ആടുന്നു,,,
പുതു വര്‍ണണങ്ങള്‍ ഒന്നുമില്ലെന്ന് ചൊല്ലി


ചായ കൂട്ടുകള്‍ മിന്നി മറയവേ ,,,



ആളൊഴിഞ്ഞ ഈ വേദിയില്‍ വീണ്ടും,,
ഞാനും എന്‍ മൌനവും  തനിചാകവേ
ആടി തിമിര്‍ത്ത നര്‍ത്തകരില്ല 
ചായം തേച്ച കോലങ്ങള്‍ ഇല്ല 

വീശുന്ന കാറ്റിന്റെ ഏകാന്ത രോദനം
പിന്നെ എന്‍ ഹൃദയത്തിന്‍ സ്പന്ദനം,,,



Friday, 1 June 2012

അറിയാത്ത നൊമ്പരങ്ങള്‍

യാത്ര പറയുന്ന സൂര്യാസ്തമയങ്ങള്‍ 
പെയ്തു തീരുന്ന വേനല്‍ മഴകള്‍ 
ഉരുകി തീരുന്ന മെഴുകുതിരികള്‍
ഉരിയാടനുള്ളതെല്ലാം  കദനകഥകള്‍ 

കണ്ണീരു പോലെന്‍  മുന്നില്‍ 
ഇറ്റി വീഴുമീ പവിഴ മഴത്തുള്ളികള്‍
കരഞ്ഞു തളര്‍ന്ന കണ്ണിന്റെ 
വരണ്ട വിരഹാവഷേശിപ്പുകള്‍ 

തലയില്ലാതെ നില്‍ക്കുമീ  തെങ്ങിന്റെ 
പൊത്തില്‍ കുറുകി കൂടുമീ  നീലപോന്മാനെ
കെട്ടികിടക്കുന്നു കണ്ണീര്‍ ത്തുള്ളികള്‍ തലപ്പത്ത്‌ 
വറ്റിക്കുവാനോ  പുനര്‍ചിന്തനെ നിന്‍ പുറപ്പാട്

അകലുന്ന സന്ധ്യയെ ഭയന്നോ?
അടുക്കും ഇരുട്ടില്‍ നിന്നോടി യോളിക്കണോ?
കേഴുന്നു നീ ആ തലയില്ലാ  തെങ്ങില്‍ ,,,,
കയറുന്നു കണ്ണിലും മാറാത്ത  ഇരുട്ട്‌
വിറക്കുന്നു ഞാനും പോന്മാനെ പരിഹസിച്ചവള്‍...

ഭയം എന്നാ വികാരം മനസ്സിനേ  മുറിക്കവേ
ഉരുക്കുവാന്‍ ഞാനും  മെഴുക് തിരി ഒന്നെടുത്തു
മെല്ലെ കൊളുത്തി ആ മെഴുകു തിരി വെട്ടം
തപ്പി തടഞ്ഞു ആ കൂരിഇരുട്ടില്‍  മെല്ലെ നടന്നു ഞാന്‍ മുന്നോട്ട്
വയ്യ നിര്‍ത്തുവാന്‍ ഭയത്താല്‍ എനിക്ക്
യാത്രെ  ഇതു  എന്‍ ജീവിതമല്ലോ?

Monday, 2 April 2012

എന്റെ പ്രിയ സാഹിത്യകാരിക്ക്,,,,


"മാധവിക്കുട്ടി"എനിക്കെന്നും പ്രിയപ്പെട്ട എഴുത്തുകാരിയാണ്! അവരുടെ വ്യക്തിത്വം എന്നതില്‍ ഉപരിയായി അവരുടെ രചനകളെ ഞാന്‍ സ്നേഹിക്കുന്നു ,,അതിലൂടെ ആ സാഹിത്യകാരിയെയും,,,

രണ്ടു ദിവസം മുമ്പേ ഞാന്‍ ഉള്‍പെടുന്ന ഒരു ഫേസ്ബുക്ക് ഗ്രുപ്പ്ല്‍ നടന്ന ചര്‍ച്ചയാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് തുറന്നു പറയട്ടെ,,ആദ്യമേ പറയട്ടെ അവര്‍ പറഞ്ഞതിന്നെ വിമര്‍ശിക്കാനോ,,ആരെങ്കിലും പറഞ്ഞതിനെ സപ്പോര്‍ട്ട് ചെയ്യാനോ വേണ്ടി അല്ല,,മാധവി കുട്ടി,,എന്നാ കമല സുരയ്യയെ കുറിച്ച് തികച്ചും എന്റെ വ്യക്തി പരമായ അഭിപ്രായങ്ങള്‍..

നമ്മുടെ കേരള സമൂഹം എന്നും ഇങ്ങനെയാണ് ,,എല്ലാം രഹസ്യമായി ആസ്വദിക്കുകയും ,,പരസ്യമായി അതിനെ തള്ളിപറയുകയും ചെയ്യും,മാധവി കുട്ടി എന്നാ സാഹിത്യകാരിയുടെ ,,,"എന്റെ കഥ " ,,പറയാന്‍ വാക്കുകള്‍ ഇല്ല,,ആ കാല ഘട്ടത്തില്‍ അത്രെയും സത്യസന്ധമായി  ഒരു സ്ത്രീ തന്റെ ആത്മ കഥ തുറന്നെഴുതി,,,അത് നമ്മുടെ സമൂഹത്തെ വഴി തെറ്റിക്കുമെന്നു കേട്ടതില്‍ വളരെ സങ്കടം തോന്നി,,,ഒരു പെണ്‍കുട്ടി കുറച്ചു ഉച്ചത്തില്‍ സംസാരിച്ചാല്‍ ,,ഒരു പുരുഷനോട് ചിരിച്ചു സംസാരിച്ചാല്‍ പാപം എന്ന് കരുതുന്ന കാലത്ത്,,പെണ്ണിന്റെ വികാരങ്ങളും മനസ്സും തുറന്നു കാണിച്ചതാണ് അവര്‍ ചെയ്ത തെറ്റെങ്കില്‍ ഒരുപക്ഷെ,,സമൂഹം ശെരിയയിരിക്കാം,,,എന്ത് കൊണ്ടാണ് കേരള സമൂഹം ഇങ്ങന്നെ? എന്ന ചോദ്യം എന്റെ മനസ്സില്‍ കുരുങ്ങിയിട്ടു നാളുകള്‍ ആയി? കപട സാദാചരങ്ങളുടെ കെട്ടുപാടില്‍ നിന്നും നമ്മുക്ക് ഒരു മോചനം,,വേണ്ടേ? എന്റെ ഒരു സുഹുര്‍ത്ത് ആ ചര്‍ച്ചയില്‍ ഉന്നയിച്ച ഒരു ചോദ്യം ഇതാണ്,നിങ്ങളില്‍ ആരെങ്കിലും നിങ്ങളുടെ കുട്ടികള്‍ക്ക് എന്റെ കഥ വായിക്കാന്‍ കൊടുക്കുമോ എന്നാണു?...പരിതാപകരം തന്നെ,,,അവരുടെ കുട്ടികള്‍ കൌമാരം എത്തുന്നതിന്നു മുന്‍പ്‌ തന്നെ അവരുടെ കയ്യില്‍ എത്തുന്ന മറ്റു പുസ്തകങ്ങളെ കുറിച്ച് ആരും എന്തേ ആവലാതി പെടുന്നില്ല?,,,

ഇന്നെത്തെ കുട്ടികള്‍ക്ക്‌ വഴി തെറ്റാന്‍ "എന്റെ കഥ" വേണോ?,,,മാധവിക്കുട്ടിയെ സ്നേഹത്തിന്റെ  ബ്രാന്‍ഡ്‌ അമബസ്ടെര്‍ ആക്കരുതെന്ന മറ്റൊരു പരാമര്‍ശം കണ്ടു,,ആരാണ് ഇവിടെ അങ്ങനെ ചെയ്യുന്നത് എന്ന് അറിഞ്ഞു കൂടാ,,,എങ്കില്ലും അവര്‍ തികച്ചും സ്നേഹമയിയായ ഒരു സ്ത്രീ ആണ് ,,ആസക്തിയാണ് അവരുടെ സ്നേഹം എന്ന് അവരെ ആക്ഷേപിക്കുന്ന എത്രെ മാന്യന്മാര്‍ ഒരു പെണ്ണിനെ കാണുമ്പോള്‍ തന്റെ സഹോദരിയായ്‌ കാണുന്നു,,,നമ്മുടെ ആധുനിക സമൂഹത്തില്‍ പോലും തോട്ടുരുംമല്‍ ഇല്ലാതെ ബസ്സില്‍ യാത്രെ ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം ആണ്
  മാധവികുട്ടിയുടെ വളരെ നല്ല രചനകള്‍ ആയ കോലാട് ,,,നെയ്പായസം..തുടങ്ങിയവാ എത്രെയോ ഉണ്ട്?തീര്‍ച്ചയായും ഓരോ വായനക്കാരനും സ്വതന്ത്രനാണ് ,,തന്‍ എന്ത് വായിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം ഉണ്ട്,,,വായിക്കുന്നത് എങ്ങന്നെ മനസ്സില്ലാക്കണം എന്ന് ചിന്തിക്കാനുള്ള ബുദ്ധിയും ഉണ്ട്,,ആരും ഒന്നും ആരെയും അടിചേല്‍പ്പിക്കുന്നില്ല ,മാധവികുട്ടിക്ക്‌ നേരെ കല്ലെറിയുന്നത് നിര്‍ത്തുക,,,,എന്റെ ഒരു എളിയ അപേക്ഷ ആണിത്,,സ്നേഹിച്ചു മതിയാകാത്ത എന്റെ പ്രിയ സാഹിത്യക്കാരിക്ക് വേണ്ടി,,,,

Sunday, 1 April 2012

ഉറക്കം,,,

 ഓരോ കണ്ണികളും നെയ്തു  തന്റെ ഇരയെ  കുശാഗ്രബുദ്ധിയാല്‍ 
വീഴ്ത്തുന്ന ചിലന്തിയെ നോക്കി ഇരിക്കുന്ന എന്റെ അരികിലേക്ക്‌ ഡോക്ടര്‍ വന്നു,,,ഹൌ ര്‍ യു ഫീലിംഗ് നൌ?..ഗുഡ് ഡോക്ടര്‍..... അയാള്‍ കടന്നു പോയി ,,അസഹ്യമായ വേദനയും കടിച്ചമര്‍ത്തി അയാള്‍ക്കായ്‌ കാത്തിരിക്കുന്ന രോഗി കളുടെ അടുത്തേക്ക്‌ ,,,ഞാന്‍ വീണ്ടും എന്‍ ചിന്തകള്‍ ആ ചിലന്തിയിലേക്ക് പരിചു നാട്ടു,,,ഈ ബെഡില്‍ കിടക്കവേ ഇവിടെകാണുന്ന ഉറുമ്പുകളും ചിലന്തികളും ഇടക്ക്‌ സഹതാപം പ്രകടിപ്പിക്കാന്‍ വരുന്ന ബന്ധുക്കളും മാത്രെമാണല്ലോ കൂട്ട്..ബന്ധുക്കളോടെല്ലാം വരരുത് എന്ന് പറയണം എന്നുണ്ട് ,,പിന്നെ തോന്നി,,ആരോഗ്യവതി യിരിക്കുംബോഴേ അഹങ്കാരി ,,മരണ കിടക്കയില്ലും അങ്ങനെ തന്നെ എന്ന് വെറുതെ എന്റെ ശേഷം അവര്‍ പറയണ്ടല്ലോ.....

പിന്നെ അതിലൊന്നും ഒരു കാര്യവും ഇല്ല ,,എത്രെ ദുഷ്ടന്‍മാര്‍ മരണ ശേഷം പുണ്യാളന്‍മാര്‍ ആയ നാടാണ്‌ നമ്മുടെത്,,ഓരോ സെക്കന്റ്ടും വേദന കാര്‍ന്നു തിന്നുന്ന ശരീരം,,വഹിച്ചു കൊണ്ടിരിക്കുന്ന ആത്മാവ് ,,,,ജീവിക്കാന്‍ പണ്ടേ കൊതിയില്ലായിരുന്നു എങ്കിലും ഇത്രെയും വേദന  അത് വേണ്ടിയിരുന്നില്ല...ഹ ഹ ഹ ,,അല്ലെങ്കിലും നമ്മള്‍ക്ക് വേണ്ടിയതാണോ കിട്ടുന്ന കാര്യങ്ങള്‍ മുഴുവനും,,,എന്റെ ഒരു കാര്യം,,,

ആ ചിലന്തി തന്റെ വല നെയ്തു കൊണ്ടിരിക്കുകയാണ് ,,ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു പാവം ജീവിയെ ചതി കെണിയില്‍ കുടുക്കാനുള്ള  സൂത്രം...
പക്ഷെ മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അത് തന്റെ അതിജീവനത്തിന്റെ മാര്‍ഗമാണെന്ന് അത് എന്നോട് ഉറക്കെ പറയുന്ന പോലെ തോന്നി,,,
ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുക,,ശെരിയാണ് നമ്മുടെ പ്രകൃതിയുടെ നിയമ അതാണ്‌,,പക്ഷെ,,മനുഷ്യന്മാരുടെ കാര്യത്തില്‍ അത് ശെരിയാണോ? എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്,,,,അങ്ങന്നെ വന്നാല്‍ ഒരാളെ ചതിക്കുന്നതില്‍ തെറ്റില്ല എന്ന് വരില്ലേ?

ആ ,,വഞ്ചിക്കപെടാന്‍  ആളുകള്‍ ഉള്ള കാലം വരേയ്ക്കും വഞ്ചിക്കാന്‍ ആളുകള്‍ കാണും ,,പക്ഷെ മനുഷ്യരുടെ മറ്റൊരു വൃത്തികെട്ട സ്വഭാവം,,ഇപ്പോള്‍ ഞാന്‍ അനുഭവിച്ചറിയുന്ന മറ്റൊന്നാണ്,
,നിസ്സഹായതവസ്ഥ  മുതെല്ടുക്കല്‍ ,,വേറെ വഴികള്‍ ഒന്നും ഇല്ലാത്ത ഒരാളെ ഊറ്റി കുടിക്കുക..നമ്മുടെ മരുന്ന് കമ്പനികള്‍ ചെയുന്ന പോലെ,, ജീവന്‍ രക്ഷാ മരുന്നുകള്‍ ആയ കാന്‍സര്‍ മരുന്നുകള്‍ ലക്ഷ കണക്കിനു രൂപ കൊടുത്തും വാങ്ങേണ്ടി വരുന്ന ഗതികേട്,,,പറഞ്ഞല്ലോ മരിക്കുവാന്‍ പേടിയില്ല,,എങ്കില്ലും ഈ മരണ തുല്യമായ വേദന അസഹ്യം  തന്നെ ,,,
 എന്റെ കാര്യം പോട്ടെ,,പിഞ്ചു കുഞ്ചുങ്ങള്‍ മുതല്‍ ,,വൃദ്ധന്‍ മാര്‍ വരെയുള്ള കുറെ ആളുകളെ ഞാന്‍ ഈ വാര്‍ഡില്‍ കണ്ടിട്ടുണ്ട് ,,അതില്‍ പണക്കാരും  പാവങ്ങളും ഉണ്ട,,പണക്കാര്‍ അവര്‍ പിന്നെ എന്ത് വിലകൊടുത്തും  മരുന്നുകള്‍ വാങ്ങും,,പക്ഷെ...സ്വന്തം മക്കള്‍ക്ക്‌ അല്ലെങ്കില്‍ ഭാര്യമാര്‍ക്ക് ..ഒരു നേരത്തേക്കുള്ള മരുന്ന് വാങ്ങാന്‍ ഇനിയെന്തു ചെയ്യും എന്നറിയാതെ നില്‍കുന്ന ആളുകള്‍ ,,അവരുടെ കണ്ണുനീര്‍ ഒപ്പാന്‍  ഞാന്‍  ആരെയും കണ്ടിട്ടില്ല .....

ഒരുപാട്  പാഠം നമ്മള്‍ ഈ കിടക്കയില്‍ കിടന്നു പഠിക്കും എന്നെനിക്ക് തോന്നി,,അഹന്ത കാണിച്ചു നടക്കുമ്പോള്‍ പോലും മനസ്സിലാകാത്ത പല കാര്യങ്ങള്‍ നമുക്ക്‌ ഒന്ന് കിടപ്പിലായാല്‍ മനസ്സിലാകും..കാര്‍ന്നു തിന്നുന്ന വേദനയിലും എനിക്ക് കാത്തു വെച്ച മനോ ധൈര്യം നഷ്ട്ടപെട്ടത് ഇങ്ങനെ ഉള്ള അവസരങ്ങളിലാണ്,,,എന്റെ എത്രെ അനാവശ്യ ചിലവുകള്‍  ഒരു നേരത്തേക്കെങ്കിലും ആര്‍ക്കൊക്കെ ആശ്വാസം ആകുമായിരുന്നു...

എന്തോ ഞാന്‍ വല്ലാത്ത അപരാധി ആണെന്നു എനിക്ക് തോന്നി,,,,കീമോതെറാപ്പിയില്‍ ശരീരം വെന്തുരുകുമ്പോഴും മനസ്സിന്നെ ഒന്ന് തണുപ്പിക്കാന്‍ എന്തെങ്കിലും ഒന്നുണ്ടാകുമായിരുന്നു,,,, കൊഴിയുന്ന മുടിയെക്കാളും വിലപ്പെട്ടതാണ് ഒരു ജീവന്‍,,,എന്ന തിരിച്ചറിവ് 450-500 ഉം രൂപ കൊടുത്ത് ഹെയര്‍ ഓയിലുകള്‍ വാങ്ങി കൂട്ടുമ്പോള്‍ എന്ത് കൊണ്ട് തനിക്ക് തോന്നിയില്ല ,,,

എണ്ണപെട്ട നാളുകള്‍ ആണ് ത്ന്റെത്‌ എന്നറിഞ്ഞിട്ടും  തന്നെ പ്രണയിക്കുന്നു തന്റെ കാമുകനെ കുറിച്ച് ഒരിക്കല്‍ എന്റെ അടുത്ത ബെഡില്‍ കിടക്കുന്ന ഒരു പെണ്‍കുട്ടി എന്നോട് പറഞ്ഞു ,,കാന്‍സര്‍കോശങ്ങള്‍ തരുന്ന വേദനയെക്കാള്‍ നൂറു മടങ്ങാണ്  അവന്നെ കാണുമ്പോള്‍ ഉള്ള വേദന എന്ന് അവള്‍ പറഞ്ഞു,,,

ഞാന്‍ ഓര്‍ത്തു എന്ത് നിര്ഭാഗ്യവതി ആണ് ഞാന്‍ ,,അങ്ങന്നെ ഒന്ന് പ്രണയിക്കപെടാന്‍ പോലും ഭാഗ്യം സിദ്ധിക്കാത്തവള്‍..


അന്നും പതിവുപോലെ ഉറങ്ങാന്‍ കിടന്നു,,,വീണ്ടും എഴുന്നേല്‍ക്കുമെന്ന് ഒരു പ്രതീക്ഷയുമിലാത്ത ഉറക്കം,,,ആഗ്രഹങ്ങള്‍ ഇല്ലാത്ത ,,സ്വപ്‌നങ്ങള്‍ ഇല്ലാത്ത,,മരണത്തിന്റെ കാലൊച്ച സ്വപ്നം കണ്ടു കൊണ്ടുള്ള ഉറക്കം,,,

ഒരു വയ്കുന്നേരം

എന്നും നടക്കാനിറങ്ങുന്ന വഴിയില്‍ വയ്കുന്നേരം കാണാറുള്ള ആ കണ്ണുകള്‍ ..കാന്തത്തിന്റെ ശക്തിയാണ്‌ അതിനെന്നു പലപ്പോഴും തോന്നാറുണ്ട് ,,ഞാന്‍ പോലും അറിയാതെ എന്നെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ളവ ,,,ആ ബൈകിന്റെ ശബ്ദം പലപ്പോഴും വളരെ ദൂരത്ത് നിന്നും താന്‍ തിരിച്ചറിയാറുണ്ട്,,അത് കേട്ട് ഞാന്‍ തനിയെ ചിരിക്കുന്നത് കണ്ടു എത്രെ പേര്‍ തന്നെ കളിയാക്കിയിരുന്നു ,,,

ചിന്തകളില്‍ ആണ്ട് സമയം പോയതറിഞ്ഞില്ല,,കാറ്റിന്റെ വിളി വന്നു,,,പ്രണയം അങ്ങന്നെ ആണല്ലോ ,,പ്രകൃതി മുഴുവനും നമ്മളെ സഹായിക്കും,,ഹ ഹ ,,എന്റെ ഒരു കാര്യം,,സമയം വയ്കുന്നു 5.30 ആയി,,ഇപ്പോള്‍ ദിവസവും ഈ സമയം ആയിക്കിട്ടാനുള്ള കാത്തിരിപ്പ്‌ മത്രേം ആണ് ആകെ ഉള്ള ജോലി ,,ആ ഹെല്‍മെറ്റിന്റെ ഉള്ളിലെ കണ്ണുകളെ ഞാന്‍ ഇത്രേം ഇഷ്ട്ടപെടുന്നത് എന്തിന്നാ,,,എനിക്ക് പോലും ഉത്തരം കിട്ടാത്ത ചോദ്യം,,,

വഴിക്കല്‍പ്പം നീളം കൂടിയോ,,എന്കില്ലും ഇടവഴി പിന്നിട്ടു റോഡിലേക്ക്‌ എത്താന്‍ എനിക്ക് ഇത്രേ ധൃതി എന്തിന്നാ,,,സ്വപ്നങ്ങളുടെ പരുദ്ധീസയിലൂടെ ഉള്ള എന്റെ നടത്തത്തിന് വേഗത കൂടി വന്നു ,,മരചോലകള്‍ പിന്നിട്ടു റോഡിലേക്ക്‌ കയറി ,,ഒരല്‍പം മുന്നോട്ട് കൃത്യമായി പറഞ്ഞാല്‍ അഞ്ചു മിനിറ്റ് നടന്നാല്‍ ആ ബൈക്ക് വരും ,,അതാണ്‌ ടൈം ,,,ഞാന്‍ നടന്നു,,,എന്റെ കണക്ക് കൂട്ടലുകള്‍ പണ്ടേ പിഴക്കരില്ലല്ലോ,,,

പുറകില്‍ നിന്നുള്ള ശബ്ദം എന്റെ സന്തോഷങ്ങല്ലുടെ സംഗീതമായി എനിക്ക് തോന്നി,,,അവന്നെ കണ്ടു,,അവന്ന്‍ എന്നെ തന്നെ നോക്കി കൊണ്ട് ബൈകിന്റെ സ്പീഡ്‌ മെല്ലെ കുറച്ചു ,,എനിക്ക് സമാന്തരമായി നീങ്ങി കൊണ്ടിരുന്നു...കണ്ണുകളിലൂടെ ഒരായിരം പ്രണയ സന്ദേശങ്ങള്‍ കയ്മാറി,,ഞാന്‍ നടന്നു,,

അവന്റെ വണ്ടിയ മറികടന്നു വന്ന ആ കണ്ടയ്നേര്‍ ഞങ്ങളുടെ കാഴ്ച മറച്ചത് പെട്ടന്നായിരുന്നു ,,അതിന്നോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി ,,എന്നെ കാണാന്‍ വേണ്ടി അവന്‍ ആ വണ്ടിയെ ഓവര്‍ടേക്ക് ചെയ്തു കടന്നു വരവ്,,,പെട്ടന്നു കടന്നു വന്ന ആ ബസ്‌ അവന്റെ ബൈക്ക്‌ തട്ടി തെറിപ്പിച്ചു ,,,ഒരു നിമിഷം എന്റെ ശ്വാസം പോലും നിലച്ചു ..എന്താണ് സംഭവിച്ചതെന്ന് ശെരിക്കും മനസ്സിലാകും മുന്പേ എന്റെ മുഖതേക്ക് രക്ത തുള്ളികള്‍ തെറിച്ചു ഓടി ചെന്ന് ആളുകളെ തട്ടി മാറ്റി ,,ഒരു തവണ നോക്കന്നുള്ള ത്രാണിയെ എനിക്കുണ്ടായിരുന്നുള്ളൂ

ആര്‍ക്കൊയോ ചേര്‍ന്ന് സംസാരിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്,,,"എന്റെ മോള് ശെരിക്കും പേടിച്ചോ?...അത് പിന്നെ കാണാതിരിക്കുമോ? ആള്‍ സ്പോട്ടില്‍ തന്നെ മരിച്ചു,,അമ്മയുടെ ചോദ്യതിന്ന്‍ അച്ഛന്റെ മറുപടി,,
എന്റെ മുകളില്‍ കറങ്ങുന്ന ഫാനില്‍ നിന്നും എന്റെ മുറിയാണ് അതെന്ന ബോധം എനിക്കുണ്ടായി,,,സംഭവിച്ച കാര്യങ്ങള്‍ ഒന്നും ഓര്‍ക്കാന്‍ കൂടി വയ്യാത്തത്രെ ഭീകരം ആണ്,,,പേര് പോലും അറിയാത്ത ഒരാള്‍ ഞാന്‍ കാരണം,,അതെനിക്ക് സഹിക്കാവുന്നതിലും ആപ്പുറം ആണ്,,,

അമ്മയ്ക്കും അച്ഛനും അത് ഒരു സാധാരണ അപകട മരണം,,ഞാന്‍ കൊന്നു ...അതെ ഞാന്‍ ആണ് കൊന്നതു എന്ന ചിന്ത എന്നെ മഥിച്ചു കൊണ്ടിരുന്നു,,,ഇനി ഒരു പുരുഷനെ ഞാന്‍ സ്നെഹിക്കില്ലെന്നും കല്യാണം എന്നൊന്ന് തനിക്കില്ലെന്നും ഞാന്‍ ഉറച്ച തീരുമാനം എടുത്തു,,,

(ഇന്ന് ഞാന്‍ ഇതെഴുതുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് ,,,നഷ്ട്ടം ആര്‍ക്കാണ്?,,,,)

Friday, 30 March 2012

ഈ സല്‍പേര്

ഇന്നു ഞാന്‍ ഉപേക്ഷിക്കുന്നു ഈ വഴിയില്‍
നഷ്ട്ട സ്വപ്നങ്ങളുടെ ഭാരം..
ഇന്നലയുടെ പടിവാതിലില്‍ കൊഴിഞ്ഞു വീണ
പനിനീര്‍ ദളങ്ങളുടെ സൌന്ദര്യമില്ലാത്ത ഓര്‍മകളെ

മുന്നോട്ടോടുന്ന ഘടികാര സൂചിയോടൊത്
ഇന്നു മുതല്‍ ഓടാന്‍ തുടങ്ങുന്നു ഞാന്നും
പൊട്ടിയ വള്ളി ചെരിപ്പുകള്‍ പണ്ട്
വഴിയില്‍ ഉപേക്ഷിച്ച പോലെ
എന്നെ ഞാന്‍ ആക്കിയ എല്ലാം
നാളെ മറ്റൊരാളായി ഉണര്‍തെഴുന്നെല്‍ക്കാന്‍
ഈ നിമിഷതിന്‍ അവസാന നൊടിയില്‍
എല്ലാം ഞാന്‍ ഇവിടെ വലിച്ചെറിയുന്നു

തോറ്റു കൊടുക്കാത്ത പിടിവാശികളും
ഒരിക്കല്ലും മാറ്റാത്ത ആദര്‍ശങ്ങളും
വലിച്ചെറിയുന്നു എന്‍ ആത്മാവിനെ ഞാന്‍
അണിയുന്ന പുതുതായി എനിക്ക് കിട്ടിയ മുഖമൂടി
ചാര്‍ത്തി കിട്ടിയ പുതു വേഷംകെട്ടി അഭിനയിച്ചുഅരങ്ങു തകര്‍ക്കാന്‍
സംസ്കാര സമ്പന്നര്‍ എന്ന്സ്വയം പുകഴ്ത്തുന്ന
ഞാന്‍ ഏറെ വെറുക്കുന്ന എന്‍ സമൂഹമേ
നിങ്ങള്‍ക്ക് വേണ്ടി  ഞാനിത ഇന്നിവിടെ മരിക്കുന്നു

പൊട്ടികരച്ചിലുകള്‍ ഇല്ലാതെ
രക്ത ചൊരിചില്‍ ഇല്ലാതെ എന്‍ ആത്മ ഹൂതി
വിരിയുന്ന പുഞ്ചിരിക്ക് പിന്നിലെ നുറുങ്ങുന്ന എന്നെ
കാണാത്ത സമൂഹമേ,,,എന്റെ സന്തോഷങ്ങള്‍ക്ക്
നിങ്ങള്‍ നല്‍കിയ വിലയോ ഈ സല്‍പേര്