Sunday, 1 April 2012

ഒരു വയ്കുന്നേരം

എന്നും നടക്കാനിറങ്ങുന്ന വഴിയില്‍ വയ്കുന്നേരം കാണാറുള്ള ആ കണ്ണുകള്‍ ..കാന്തത്തിന്റെ ശക്തിയാണ്‌ അതിനെന്നു പലപ്പോഴും തോന്നാറുണ്ട് ,,ഞാന്‍ പോലും അറിയാതെ എന്നെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ളവ ,,,ആ ബൈകിന്റെ ശബ്ദം പലപ്പോഴും വളരെ ദൂരത്ത് നിന്നും താന്‍ തിരിച്ചറിയാറുണ്ട്,,അത് കേട്ട് ഞാന്‍ തനിയെ ചിരിക്കുന്നത് കണ്ടു എത്രെ പേര്‍ തന്നെ കളിയാക്കിയിരുന്നു ,,,

ചിന്തകളില്‍ ആണ്ട് സമയം പോയതറിഞ്ഞില്ല,,കാറ്റിന്റെ വിളി വന്നു,,,പ്രണയം അങ്ങന്നെ ആണല്ലോ ,,പ്രകൃതി മുഴുവനും നമ്മളെ സഹായിക്കും,,ഹ ഹ ,,എന്റെ ഒരു കാര്യം,,സമയം വയ്കുന്നു 5.30 ആയി,,ഇപ്പോള്‍ ദിവസവും ഈ സമയം ആയിക്കിട്ടാനുള്ള കാത്തിരിപ്പ്‌ മത്രേം ആണ് ആകെ ഉള്ള ജോലി ,,ആ ഹെല്‍മെറ്റിന്റെ ഉള്ളിലെ കണ്ണുകളെ ഞാന്‍ ഇത്രേം ഇഷ്ട്ടപെടുന്നത് എന്തിന്നാ,,,എനിക്ക് പോലും ഉത്തരം കിട്ടാത്ത ചോദ്യം,,,

വഴിക്കല്‍പ്പം നീളം കൂടിയോ,,എന്കില്ലും ഇടവഴി പിന്നിട്ടു റോഡിലേക്ക്‌ എത്താന്‍ എനിക്ക് ഇത്രേ ധൃതി എന്തിന്നാ,,,സ്വപ്നങ്ങളുടെ പരുദ്ധീസയിലൂടെ ഉള്ള എന്റെ നടത്തത്തിന് വേഗത കൂടി വന്നു ,,മരചോലകള്‍ പിന്നിട്ടു റോഡിലേക്ക്‌ കയറി ,,ഒരല്‍പം മുന്നോട്ട് കൃത്യമായി പറഞ്ഞാല്‍ അഞ്ചു മിനിറ്റ് നടന്നാല്‍ ആ ബൈക്ക് വരും ,,അതാണ്‌ ടൈം ,,,ഞാന്‍ നടന്നു,,,എന്റെ കണക്ക് കൂട്ടലുകള്‍ പണ്ടേ പിഴക്കരില്ലല്ലോ,,,

പുറകില്‍ നിന്നുള്ള ശബ്ദം എന്റെ സന്തോഷങ്ങല്ലുടെ സംഗീതമായി എനിക്ക് തോന്നി,,,അവന്നെ കണ്ടു,,അവന്ന്‍ എന്നെ തന്നെ നോക്കി കൊണ്ട് ബൈകിന്റെ സ്പീഡ്‌ മെല്ലെ കുറച്ചു ,,എനിക്ക് സമാന്തരമായി നീങ്ങി കൊണ്ടിരുന്നു...കണ്ണുകളിലൂടെ ഒരായിരം പ്രണയ സന്ദേശങ്ങള്‍ കയ്മാറി,,ഞാന്‍ നടന്നു,,

അവന്റെ വണ്ടിയ മറികടന്നു വന്ന ആ കണ്ടയ്നേര്‍ ഞങ്ങളുടെ കാഴ്ച മറച്ചത് പെട്ടന്നായിരുന്നു ,,അതിന്നോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി ,,എന്നെ കാണാന്‍ വേണ്ടി അവന്‍ ആ വണ്ടിയെ ഓവര്‍ടേക്ക് ചെയ്തു കടന്നു വരവ്,,,പെട്ടന്നു കടന്നു വന്ന ആ ബസ്‌ അവന്റെ ബൈക്ക്‌ തട്ടി തെറിപ്പിച്ചു ,,,ഒരു നിമിഷം എന്റെ ശ്വാസം പോലും നിലച്ചു ..എന്താണ് സംഭവിച്ചതെന്ന് ശെരിക്കും മനസ്സിലാകും മുന്പേ എന്റെ മുഖതേക്ക് രക്ത തുള്ളികള്‍ തെറിച്ചു ഓടി ചെന്ന് ആളുകളെ തട്ടി മാറ്റി ,,ഒരു തവണ നോക്കന്നുള്ള ത്രാണിയെ എനിക്കുണ്ടായിരുന്നുള്ളൂ

ആര്‍ക്കൊയോ ചേര്‍ന്ന് സംസാരിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്,,,"എന്റെ മോള് ശെരിക്കും പേടിച്ചോ?...അത് പിന്നെ കാണാതിരിക്കുമോ? ആള്‍ സ്പോട്ടില്‍ തന്നെ മരിച്ചു,,അമ്മയുടെ ചോദ്യതിന്ന്‍ അച്ഛന്റെ മറുപടി,,
എന്റെ മുകളില്‍ കറങ്ങുന്ന ഫാനില്‍ നിന്നും എന്റെ മുറിയാണ് അതെന്ന ബോധം എനിക്കുണ്ടായി,,,സംഭവിച്ച കാര്യങ്ങള്‍ ഒന്നും ഓര്‍ക്കാന്‍ കൂടി വയ്യാത്തത്രെ ഭീകരം ആണ്,,,പേര് പോലും അറിയാത്ത ഒരാള്‍ ഞാന്‍ കാരണം,,അതെനിക്ക് സഹിക്കാവുന്നതിലും ആപ്പുറം ആണ്,,,

അമ്മയ്ക്കും അച്ഛനും അത് ഒരു സാധാരണ അപകട മരണം,,ഞാന്‍ കൊന്നു ...അതെ ഞാന്‍ ആണ് കൊന്നതു എന്ന ചിന്ത എന്നെ മഥിച്ചു കൊണ്ടിരുന്നു,,,ഇനി ഒരു പുരുഷനെ ഞാന്‍ സ്നെഹിക്കില്ലെന്നും കല്യാണം എന്നൊന്ന് തനിക്കില്ലെന്നും ഞാന്‍ ഉറച്ച തീരുമാനം എടുത്തു,,,

(ഇന്ന് ഞാന്‍ ഇതെഴുതുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് ,,,നഷ്ട്ടം ആര്‍ക്കാണ്?,,,,)

Friday, 30 March 2012

ഈ സല്‍പേര്

ഇന്നു ഞാന്‍ ഉപേക്ഷിക്കുന്നു ഈ വഴിയില്‍
നഷ്ട്ട സ്വപ്നങ്ങളുടെ ഭാരം..
ഇന്നലയുടെ പടിവാതിലില്‍ കൊഴിഞ്ഞു വീണ
പനിനീര്‍ ദളങ്ങളുടെ സൌന്ദര്യമില്ലാത്ത ഓര്‍മകളെ

മുന്നോട്ടോടുന്ന ഘടികാര സൂചിയോടൊത്
ഇന്നു മുതല്‍ ഓടാന്‍ തുടങ്ങുന്നു ഞാന്നും
പൊട്ടിയ വള്ളി ചെരിപ്പുകള്‍ പണ്ട്
വഴിയില്‍ ഉപേക്ഷിച്ച പോലെ
എന്നെ ഞാന്‍ ആക്കിയ എല്ലാം
നാളെ മറ്റൊരാളായി ഉണര്‍തെഴുന്നെല്‍ക്കാന്‍
ഈ നിമിഷതിന്‍ അവസാന നൊടിയില്‍
എല്ലാം ഞാന്‍ ഇവിടെ വലിച്ചെറിയുന്നു

തോറ്റു കൊടുക്കാത്ത പിടിവാശികളും
ഒരിക്കല്ലും മാറ്റാത്ത ആദര്‍ശങ്ങളും
വലിച്ചെറിയുന്നു എന്‍ ആത്മാവിനെ ഞാന്‍
അണിയുന്ന പുതുതായി എനിക്ക് കിട്ടിയ മുഖമൂടി
ചാര്‍ത്തി കിട്ടിയ പുതു വേഷംകെട്ടി അഭിനയിച്ചുഅരങ്ങു തകര്‍ക്കാന്‍
സംസ്കാര സമ്പന്നര്‍ എന്ന്സ്വയം പുകഴ്ത്തുന്ന
ഞാന്‍ ഏറെ വെറുക്കുന്ന എന്‍ സമൂഹമേ
നിങ്ങള്‍ക്ക് വേണ്ടി  ഞാനിത ഇന്നിവിടെ മരിക്കുന്നു

പൊട്ടികരച്ചിലുകള്‍ ഇല്ലാതെ
രക്ത ചൊരിചില്‍ ഇല്ലാതെ എന്‍ ആത്മ ഹൂതി
വിരിയുന്ന പുഞ്ചിരിക്ക് പിന്നിലെ നുറുങ്ങുന്ന എന്നെ
കാണാത്ത സമൂഹമേ,,,എന്റെ സന്തോഷങ്ങള്‍ക്ക്
നിങ്ങള്‍ നല്‍കിയ വിലയോ ഈ സല്‍പേര്



Thursday, 22 March 2012

WHERE THE GOD LIVES...?????

                                  May Be In The Deepness Of Blue Ocean 
                                  Some Says In The Top Of Seventh Sky
                                  Don"t Know Yet One Thing?

                                  Where The God Lives,,,?

                                  In The Innocent Smile Of  A Cute Baby
                                  In The Heart Of a Man Who..
                                  Regrets About His sins,,,!!!!!
                                  Till Suffering Hard To Find?


                                  Where The God Lives,,,,,?

                                 At The Lap Of My Lost Dreams
                                 In The Sparkle Of My Moms  Eyes
                                 In The Hope Of New Dawns 
                                 Or In The Sweat Of My Dads Work?
                                 Searching Still But Cant Reach There..


                                 Where The God Lives,,,,,,,?
                                 
                                 Then The Day Came To Me,,It Brought


                                 The Thought Of Past Days,,,The 
                                 Sins I Made ,,and The Suffered Ones From It

                                 
                                Now I know Where The GOD Lives!


                                 He Is In the heart of  men 
                                Who   Rethinks About His Past!
                                Who Recognize About Their Faults!


                                 Who  Regret For  Their Sins !
                                 Who Leaves Selfishness And Think For Others...
                                Yes I Know Sacrifice there lies" The God"



                                     

Friday, 24 February 2012

മണ്ണിന്റെ മണവാളന്‍മാര്‍


കത്തി തെളിയുന്ന മാനത്തിന്‍ താഴെ ,,കുത്തി തുളയ്ക്കും വെയില്‍ വിളക്കില്‍ 
സൌരോര്‍ജം മത്രേം ഊറ്റി കുടിച്ചു തുള്ളി വിയര്‍പ്പതു കൊണ്ട് മദിച്ചു 
കറുത്തിരുണ്ട മണവാളന്‍മാര്‍ ഒരുങ്ങുന്നു പോകാന്‍ മംഗളതിനായ്
തൂമ്പയെടുത്ത് പട്ടു പുതച്ചു..അരകച്ച മുറുക്കി  വിശപ്പുമടക്കി
 പുതു വിത്തുകള്‍ പാകാന്‍  ഒരു പുതു ജന്മം ഏകാന്‍ ..

ഇന്നു ഉറ്റിയ വിയര്‍പ്പിന്‍ കണികകള്‍  നാള്‍ വഴിയില്‍ പൊന്‍ നാണയം ആകാന്‍ 
നവ വധുവാം ഭൂമി ദേവിക്ക് പുഷ്പാഞ്ജലി സമര്‍പ്പിക്കാന്‍,
തൊലി കറുപ്പിച്ചു ഉള്ളം വെള്ളുക്കാന്‍ അവരതാ അങ്ങന്നെ നടന്നു നീങ്ങുന്നു 
ഹരിത ഭംഗിയര്‍ന്ന പാടങ്ങള്‍ കാണുമ്പോള്‍ കറുപ്പ് മനസ്സില്‍ ആര്കെങ്കില്ലും വരുമോ?
തന്റേതല്ലാത്ത വിശപ്പിന്നു വേണ്ടി തന്നെ മറന്നു പ്രണയിക്കുന്നവര്‍ ദേവിയെ..
വന്നു വില്ലന്‍മാര്‍ പതിവുപോല്ലേ എങ്കില്ലും എല്ലാം തകര്‍ത്തു തന്‍ പ്രണയത്തിന്‍ ശക്തിയാല്‍ 
ഈ ലോക മാനവര്‍ തന്‍ വയറിന്‍ കാതല്‍ ആറ്റി ശമിപ്പിചിടാന്‍ 
ഇന്നുമാ മണ്ണിന്റെ മണവാളരുന്നരുനു സൂര്യന്റെ പട്ടു കേട്ട് 

Wednesday, 22 February 2012

ശര ശയനം


പണ്ടൊരു മഹാത്മാവാം ഭീഷ്മര്‍

ശരശയനത്തിലായ് നാളുകള്‍ പലതും..
വില്ലാളി വീരന്മാര്‍ പാണ്ഡവര്‍  കൗരവര്‍ ആടിത്തിമിര്‍ത്ത
ചോര കറയില്‍ വാളുകള്‍ അമ്പുകള്‍ വെട്ടി തിളങ്ങിയ 
അതി പുരാതന മഹാഭാരത യുദ്ധത്തില്‍ ..

അതിശക്തനാം അതിപ്രൌഡനാം ആ മഹാ 
രാജന്ന് ആയിരം അമ്പിന്‍മേല്‍ ഒരുങ്ങി മെത്ത
തന്‍ ചുടു ചോര ചോര്‍ന്നോലിചീടുന്നതും

തന്‍ ബന്ധു മിത്രങ്ങള്‍ വീണു പിടഞ്ഞിട്ടും 

കണ്ണിലേറെ ഇരുട്ടു കയറും വരെ 
മനം തരിക്കെ നോക്കി നില്‍ക്കേണ്ടി വന്നു
തെല്ലനങ്ങാന്‍ പോലും ആയിടാതെ,,
നിനയ്ക്കുമ്പോള്‍ മരണ വരമുള്ള മഹാരാജന്‍ 
ഒട്ടു കിടന്നു ഉത്തരായനം കാത്ത്
കര്‍മ ഫലം അല്ലാതെന്തു ചൊല്ലേണ്ടു..
സര്‍വതുണ്ടായിട്ടും ഈ ദുര്‍വിധി

ഇന്നീ നവ മഹാ ഭാരത യുദ്ധത്തില്‍ 
നിസ്സഹായത തന്‍ പര്‍വത ശിഖരത്തില്‍ 
ഏറ്റവും ഉയരം കീഴടക്കി ഞാനവിടെ
എനിക്കായ്‌ ഒരുക്കി ശരപഞ്ചരം..
ചുടു ചോര സിരകളില്‍ ഓടുന്ന
ആത്മാവില്ലാത്ത ദേഹം
മുറ തെറ്റാതെ  നടന്നീടുന്നു
ഹൃദയ തുടിപ്പതൊന്നു മാത്രേം

ഇന്നീ കിടപ്പില്‍ ഞാന്‍ അറിഞ്ഞിടുന്നു 
ജീവന്‍ നില്‍ക്കെ മരിക്കുന്നതെങ്ങനെ..
ഇറ്റി വീഴുന്ന മഞ്ഞു തുള്ളികള്‍ക്ക് പോലും
ഈ ഹിമാശിഖരത്തില്‍ രക്തവര്‍ണ്ണം
ചുറ്റും നടക്കുന്ന യുദ്ധത്തിനിടയില്‍
എന്നവസനിക്കുമെന്നറിയാത്ത എന്‍ ശര ശയനം 

യുദ്ധം മുറുകുന്നു,വാക്കുകള്‍ വാളുകള്‍  തിളങ്ങുന്നു
ചുറ്റും എന്തൊക്കെയോ വ്യക്ത:അവ്യക്ത ചിത്രങ്ങള്‍
വലിയുന്ന ശ്വാസത്തിന്‍ ഇടമുറിയാതെ ഞാന്‍ 
കെള്‍കുന്നു മാനവ ദീന രോദനങ്ങള്‍
ഓടിയൊളിക്കാന്‍ കൊതിചിടും അര്‍ജുനന്‍ 
പോലും ഈ നവ യുദ്ധ മുഖത്ത്
എന്‍ മാംസ ഭാഗങ്ങള്‍ കൂരമ്പുകള്‍ക്ക് മേല്‍ 
എന്കില്ലും മൂര്‍ച്ചയേറിയ വാക്കുകള്‍
ഇന്നിന്റെ തോക്കാണവ  എന്ന് ഞാന്‍ എന്തേ 
പണ്ടും തിരിച്ചറിയാത്ത മണ്ടിയായ്‌

പണ്ടെങ്ങോ എന്നെ വിട്ടു പിര്ഞ്ഞോ രേന്ന്‍ ആത്മാവ് 
ദൂരെ നിന്ന് ചിരിക്കുന്നു ഒരു പരാജിത ദേഹത്തെ നോക്കി 
എല്ലാം കണ്ടും അറിഞ്ഞും കിടക്കുന്നു ഞാന്‍ ഇന്നും
എന്നവസാനിക്കുമെന്നറിയാത്തോരെൻ ശയശയനം 


Friday, 17 February 2012

മണ്‍ ചിരാത്

മറന്നു തുടങ്ങിയ നിമിഷങ്ങളില്ലും
ജീവിതം ഓര്‍മിപ്പിച്ചത്  നിന്‍ വാക്കുകള്‍ ആയിരുന്നു
ഇലകള്‍ കൊഴിഞ്ഞു തുടങ്ങിയ ചില്ലയില്‍
പൂക്കള്‍ വീണ്ടും വിരിയിപ്പിച്ചത് നിന്‍ പുഞ്ചിരിയായിരുന്നു

നിലാവിന്റെ മന്ദസ്മിതം പോല്‍  തുളുമ്പുന്ന
നിന്‍ മൃദു തേന്‍ മൊഴിക്കായ്എന്നുമെന്‍ മനം
എന്നും കൊതിക്കുന്നു ഒരുപാട് ഒരുപാട്
എന്‍ സ്വന്തം അല്ലന്നു അറിഞ്ഞിരുന്നിട്ടും

വിരഹത്തിന്‍ വേദന കാര്‍ന്നു തിന്നിടും നിന്നെ..
അത് കണ്ടിടാന്‍ കാണില്ല ഞാന്നും കൂടെ..
അറിയൂ വ്യര്‍ത്ഥം എന്‍ ശരീരം ,,,
അതിനുള്ളിലെ മാനസം കൊതിക്കുന്നു നിന്നെ,,
വളരുന്ന മാംസ കണികകള്‍ തന്‍ വേദന
വിണ്ടു കീറുന്ന തൊലിയുടെ നീറ്റല്‍,,വിരഹം
അടുക്കുന്നു ;അകലുന്നു നീ അതിലേറെ വേദന .

പൊലിഞ്ഞു കൊണ്ടിരിക്കുന്ന ഈ മണ്‍ചിരാതില്‍
എത്രെകാലം  നീ ഒഴിചിടും എണ്ണ..
നിലനില്‍ക്കില്ലതിന്‍  ശോഭ എന്‍ പ്രിയാ
അകാലമായി പൊലിയുവാന്‍  എന്‍  വിധി
അതിനാല്‍ മറയ്ക്കുവാന്‍ എന്‍ മനം നിന്‍  മുന്നില്‍
ധൃതി പെടുന്നു ഏറെയും ,,കഴിഞ്ഞില്ലെങ്കില്‍ പോലും
  

Thursday, 2 February 2012

നിന്‍ സ്മരണകളെയും......

ഓര്‍മ്മകള്‍  നല്‍കുന്ന  സാന്ത്വനം  ഒരുപാടാണ് ,,,
ഒരിക്കല്‍,,അന്ന് ,,,എന്നിവെയല്ലാം,,എന്‍
പ്രിയ പെട്ട  വാക്കുകള്‍ ,,,നിന്‍ ഓര്‍മയില്‍,,

നിന്റെ കണ്ണുകള്‍ എനിക്ക് സമ്മാനിച്ച  ഓര്‍മ്മകള്‍,,
ആ മരചോട്ടില്‍   വീണുടഞ്ഞ എന്‍ കുപ്പി വള പൊട്ടുകള്‍ ,,
നിന്‍  മാറിലെ  രോമങ്ങള്‍  എന്നോട് മൊഴിഞ്ഞ രഹസ്യങ്ങള്‍,,,
സ്മരണകള്‍ എല്ലാം എന്‍ പ്രിയ തോഴരല്ലോ,,,

അന്ന് നമ്മള്‍ ഒരുമിച്ചു പങ്കിട്ട  മധുരം,,,
ആ രാത്രി  നീ  എനിക്ക് സമ്മാനിച്ച   ചുടു ചുംബനങ്ങള്‍....
അവസാനികാതെ...നീണ്ടിരുന്നെങ്കില്‍,,,,എന്നാഗ്രെഹിച്ച ...നിമിഷങ്ങള്‍,,,
ഭൂമിയുടെ  കറക്കം  ആ നിമിഷം നിലചെന്കില്‍  എന്ന് കരുതിപോയ  കണങ്ങള്‍,,,
മാറാത്ത  സമയത്തിന്‍ അഗാതതയില്‍ പതിച്ച  നാഴികകള്‍ ,,,
ഇനി അപ്രാപ്യം ആയ  നിമിഷങ്ങള്‍,,,,

ഒരു മനോഹര  ഗസല് കേട്ട  സന്തോഷം പോല്‍
എന്നെ  സര്‍വതും  മതി മറപ്പികുന്ന  എന്‍  ഓര്‍മ്മകള്‍ ,,,
ആ  ചുടു  നിശ്വാസതിന്‍ ..ആ പതിഞ്ഞ  സ്വരതിന്‍ ,,,,
എന്‍  കൂട്ടില്‍ നിന്നും പറന്നു പോയ  എന്‍ പ്രിയ  പക്ഷിയെ,,,
വിരിഞ്ഞ  ആകാശം  നിന്നെ  കാതിരികുന്നുണ്ടാവും,,,,
എങ്കിലും  എന്‍  മാറിന്‍ കൂട്ടില്‍  നിന്‍ നിഴല്‍ ഞാന്‍ ഇന്നും വഹിക്കുന്നു,,,
നിന്‍ സ്മരണകളെയും......