കത്തി തെളിയുന്ന മാനത്തിന്‍ താഴെ ,,കുത്തി തുളയ്ക്കും വെയില്‍ വിളക്കില്‍
സൌരോര്‍ജം മത്രേം ഊറ്റി കുടിച്ചു തുള്ളി വിയര്‍പ്പതു കൊണ്ട് മദിച്ചു
കറുത്തിരുണ്ട മണവാളന്‍മാര്‍ ഒരുങ്ങുന്നു പോകാന്‍ മംഗളതിനായ്
തൂമ്പയെടുത്ത് പട്ടു പുതച്ചു..അരകച്ച മുറുക്കി വിശപ്പുമടക്കി
പുതു വിത്തുകള്‍ പാകാന്‍ ഒരു പുതു ജന്മം ഏകാന്‍ ..
ഇന്നു ഉറ്റിയ വിയര്‍പ്പിന്‍ കണികകള്‍ നാള്‍ വഴിയില്‍ പൊന്‍ നാണയം ആകാന്‍
നവ വധുവാം ഭൂമി ദേവിക്ക് പുഷ്പാഞ്ജലി സമര്‍പ്പിക്കാന്‍,
തൊലി കറുപ്പിച്ചു ഉള്ളം വെള്ളുക്കാന്‍ അവരതാ അങ്ങന്നെ നടന്നു നീങ്ങുന്നു
ഹരിത ഭംഗിയര്‍ന്ന പാടങ്ങള്‍ കാണുമ്പോള്‍ കറുപ്പ് മനസ്സില്‍ ആര്കെങ്കില്ലും വരുമോ?
തന്റേതല്ലാത്ത വിശപ്പിന്നു വേണ്ടി തന്നെ മറന്നു പ്രണയിക്കുന്നവര്‍ ദേവിയെ..
വന്നു വില്ലന്‍മാര്‍ പതിവുപോല്ലേ എങ്കില്ലും എല്ലാം തകര്‍ത്തു തന്‍ പ്രണയത്തിന്‍ ശക്തിയാല്‍
ഈ ലോക മാനവര്‍ തന്‍ വയറിന്‍ കാതല്‍ ആറ്റി ശമിപ്പിചിടാന്‍
ഇന്നുമാ മണ്ണിന്റെ മണവാളരുന്നരുനു സൂര്യന്റെ പട്ടു കേട്ട്