Friday, 17 February 2012

മണ്‍ ചിരാത്

മറന്നു തുടങ്ങിയ നിമിഷങ്ങളില്ലും
ജീവിതം ഓര്‍മിപ്പിച്ചത്  നിന്‍ വാക്കുകള്‍ ആയിരുന്നു
ഇലകള്‍ കൊഴിഞ്ഞു തുടങ്ങിയ ചില്ലയില്‍
പൂക്കള്‍ വീണ്ടും വിരിയിപ്പിച്ചത് നിന്‍ പുഞ്ചിരിയായിരുന്നു

നിലാവിന്റെ മന്ദസ്മിതം പോല്‍  തുളുമ്പുന്ന
നിന്‍ മൃദു തേന്‍ മൊഴിക്കായ്എന്നുമെന്‍ മനം
എന്നും കൊതിക്കുന്നു ഒരുപാട് ഒരുപാട്
എന്‍ സ്വന്തം അല്ലന്നു അറിഞ്ഞിരുന്നിട്ടും

വിരഹത്തിന്‍ വേദന കാര്‍ന്നു തിന്നിടും നിന്നെ..
അത് കണ്ടിടാന്‍ കാണില്ല ഞാന്നും കൂടെ..
അറിയൂ വ്യര്‍ത്ഥം എന്‍ ശരീരം ,,,
അതിനുള്ളിലെ മാനസം കൊതിക്കുന്നു നിന്നെ,,
വളരുന്ന മാംസ കണികകള്‍ തന്‍ വേദന
വിണ്ടു കീറുന്ന തൊലിയുടെ നീറ്റല്‍,,വിരഹം
അടുക്കുന്നു ;അകലുന്നു നീ അതിലേറെ വേദന .

പൊലിഞ്ഞു കൊണ്ടിരിക്കുന്ന ഈ മണ്‍ചിരാതില്‍
എത്രെകാലം  നീ ഒഴിചിടും എണ്ണ..
നിലനില്‍ക്കില്ലതിന്‍  ശോഭ എന്‍ പ്രിയാ
അകാലമായി പൊലിയുവാന്‍  എന്‍  വിധി
അതിനാല്‍ മറയ്ക്കുവാന്‍ എന്‍ മനം നിന്‍  മുന്നില്‍
ധൃതി പെടുന്നു ഏറെയും ,,കഴിഞ്ഞില്ലെങ്കില്‍ പോലും
  

4 comments:

  1. "പൊലിഞ്ഞു കൊണ്ടിരിക്കുന്ന ഈ മണ്‍ചിരാതില്‍
    എത്രെകാലം നീ ഒഴിചിടും എണ്ണ..
    നിലനില്‍ക്കില്ലതിന്‍ ശോഭ എന്‍ പ്രിയാ
    അകാലമായി പൊലിയുവാന്‍ എന്‍ വിധി
    അതിനാല്‍ മറയ്ക്കുവാന്‍ എന്‍ മനം നിന്‍ മുന്നില്‍
    ധൃതി പെടുന്നു ഏറെയും ,,കഴിഞ്ഞില്ലെങ്കില്‍ പോലും"

    നല്ല വരികള്‍....എങ്കിലും കൂട്ടുകാരീ....
    എണ്ണ ഒഴിക്കാന്‍ പറ്റുന്ന അത്രയും നാള്‍ അവനതു തെളിച്ചിടട്ടെ.....
    എപ്പോഴോ വരുവാനുള്ള വിധിയും പേടിച്ചു എന്തിനിപ്പോഴേ ആവലാതിപ്പെടണം....

    ReplyDelete
  2. എനിക്കും വേദനിക്കുന്നു….
    ഇരുട്ടു വീഴുന്നു കണ്ണിലും ..ജീവിതത്തിലും....

    ReplyDelete
  3. ആശംസകള്‍........

    ReplyDelete