Friday, 24 February 2012

മണ്ണിന്റെ മണവാളന്‍മാര്‍


കത്തി തെളിയുന്ന മാനത്തിന്‍ താഴെ ,,കുത്തി തുളയ്ക്കും വെയില്‍ വിളക്കില്‍ 
സൌരോര്‍ജം മത്രേം ഊറ്റി കുടിച്ചു തുള്ളി വിയര്‍പ്പതു കൊണ്ട് മദിച്ചു 
കറുത്തിരുണ്ട മണവാളന്‍മാര്‍ ഒരുങ്ങുന്നു പോകാന്‍ മംഗളതിനായ്
തൂമ്പയെടുത്ത് പട്ടു പുതച്ചു..അരകച്ച മുറുക്കി  വിശപ്പുമടക്കി
 പുതു വിത്തുകള്‍ പാകാന്‍  ഒരു പുതു ജന്മം ഏകാന്‍ ..

ഇന്നു ഉറ്റിയ വിയര്‍പ്പിന്‍ കണികകള്‍  നാള്‍ വഴിയില്‍ പൊന്‍ നാണയം ആകാന്‍ 
നവ വധുവാം ഭൂമി ദേവിക്ക് പുഷ്പാഞ്ജലി സമര്‍പ്പിക്കാന്‍,
തൊലി കറുപ്പിച്ചു ഉള്ളം വെള്ളുക്കാന്‍ അവരതാ അങ്ങന്നെ നടന്നു നീങ്ങുന്നു 
ഹരിത ഭംഗിയര്‍ന്ന പാടങ്ങള്‍ കാണുമ്പോള്‍ കറുപ്പ് മനസ്സില്‍ ആര്കെങ്കില്ലും വരുമോ?
തന്റേതല്ലാത്ത വിശപ്പിന്നു വേണ്ടി തന്നെ മറന്നു പ്രണയിക്കുന്നവര്‍ ദേവിയെ..
വന്നു വില്ലന്‍മാര്‍ പതിവുപോല്ലേ എങ്കില്ലും എല്ലാം തകര്‍ത്തു തന്‍ പ്രണയത്തിന്‍ ശക്തിയാല്‍ 
ഈ ലോക മാനവര്‍ തന്‍ വയറിന്‍ കാതല്‍ ആറ്റി ശമിപ്പിചിടാന്‍ 
ഇന്നുമാ മണ്ണിന്റെ മണവാളരുന്നരുനു സൂര്യന്റെ പട്ടു കേട്ട് 

16 comments:

  1. യാണ്...പാടത്തും വരമ്പത്തും സ്വയം ഉരുകി തീരുന്നവരെ, വയര്‍ നിറയെ ആഹാരം കഴിക്കുമ്പോളും മിച്ചം ചവറ്റു കുട്ടയില്‍ തള്ളുമ്പോഴും ആരോര്‍ക്കുന്നു...ജാസ്മിന്‍, ഈ ഓര്‍മ്മപ്പെടുതലിനു നന്ദി.....

    ReplyDelete
  2. Cooments -ന്റെ Word verification എടുത്തു കളയുന്നത് നന്നായിരിക്കും....
    Go to "Settings" --> Comments --> Show word verification for comments?
    Make it as "NO"

    ReplyDelete
  3. തൊലി കറുപ്പിച്ചു ഉള്ളം വെള്ളുക്കാന്‍ അവന്റെ ത്യാഗത്തിന്റെ ചിത്രം മനോഹരമായി വരച്ചുകാട്ടി .ആശംസകള്‍ .എന്റെ പുതിയ പോസ്റ്റും നോക്കണേ

    ReplyDelete
  4. നന്ദി ,വന്നതിനും അഭിപ്രായം കുറിച്ചതിനും .വീണ്ടും വരുവാന്‍ ക്ഷണിക്കുന്നു .ഞാന്‍ സ്ഥിരം എത്താം ,ആശംസകള്‍

    ReplyDelete
  5. മനോഹരമായ ചിന്തകൾ തന്നെ….താങ്കളുടെ ഉപമ ഇഷ്ടപ്പെട്ടു.. വലീയ കോട്ടും സൂട്ടുമിട്ട് നടക്കുന്നോർക്ക് കർഷകരെ കാണുമ്പോൾ പുച്ഛമാണ്.. എന്നിട്ട് അവരുണ്ടാക്കിയ അവരുടെ വിയർപ്പായ നെല്ലോ ഗോതമ്പോ കൊണ്ടുള്ള ചോറോ, ചപ്പാത്തിയോ യാതൊരു ഉളുപ്പുമില്ല സ്റ്റാർ ഹോട്ടലിൽ പോയിരുന്നു ഭക്ഷിക്കും.. നമിക്കേണ്ടത് നമുക്ക് അന്നം തരുന്ന കർഷകനെയാണ്.... നല്ല ചിന്തകൾ .. നല്ല ചിന്തകൾ മാത്രം ഈ ബ്ലോഗിൽ നിന്നുയരട്ടേ എന്ന് ആശംസിക്കുന്നു…

    ReplyDelete
  6. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി
    വീണ്ടും എന്റെ കുഞ്ഞു വരികള്‍ വായിക്കാന്‍ എത്തും എന്ന് പ്രതീക്ഷയോടെ

    ReplyDelete
  7. നല്ല ചിന്ത..പക്ഷെ..ഇനിയും എഴുതി തെളിയാനുണ്ട്..

    കമന്റ് വെരിഫിക്കിഫേഷൻ അഭിപ്റായം പറയാൻ വരുന്നവരെ പിന്തിരിപ്പിക്കും. മാറ്റുന്നതാണ് നല്ലത്..

    ReplyDelete
  8. ഹരിത ഭംഗിയര്‍ന്ന പാടങ്ങള്‍ കാണുമ്പോള്‍ കറുപ്പ് മനസ്സില്‍ ആര്കെങ്കില്ലും വരുമോ?

    എഴുത്ത് നന്നായി...
    തുടരട്ടെ എഴുത്ത്...

    നന്മകള്‍ നേരുന്നു...

    ReplyDelete
  9. വാക്കുകള്‍ക്ക് സൗന്ദര്യമുണ്ട്...
    ശൈലി കൂടി ഒന്ന് പരിഷ്‌കരിച്ചാല്‍ ഗമണ്ടനാവും...

    ആശംസകള്‍..

    ReplyDelete
    Replies
    1. നന്ദി,,,തിരുത്തുകള്‍ തീര്‍ച്ചയായും ശ്രെമിക്കാം

      Delete
  10. നന്നായി ഭാവുകങ്ങൾ

    ReplyDelete
    Replies
    1. വായനക്കും കമന്റ്ന്നും നന്ദി,,ഇനിയും പ്രതീക്ഷിക്കുന്നു...

      Delete
  11. നന്നായി അവതരിപ്പിച്ചു.. നമ്മുടെ ബ്ലോഗ്ഗിലേക്ക്‌ തിരിഞ്ഞു നോക്കാം..
    http://kannurpassenger.blogspot.com/

    ReplyDelete
  12. നല്ല കവിത... ആശംസകൾ

    ഇവിടെ കമെന്റ് ചെയ്യുന്ന ആളുകളുടെ ബ്ലോഗുകളെല്ലാം സന്ദർശിച്ച് കമെന്റിട്ട് ഫോളോ ചെയ്ത് ഒര്യ് യഥാ‍്ര്ത്ഥ ബ്ലോഗറാകുക :)

    ReplyDelete
  13. ഇന്നു ഉറ്റിയ വിയര്‍പ്പിന്‍ കണികകള്‍ നാള്‍ വഴിയില്‍ പൊന്‍ നാണയം ആകാന്‍
    നവ വധുവാം ഭൂമി ദേവിക്ക് പുഷ്പാഞ്ജലി സമര്‍പ്പിക്കാന്‍,
    നല്ല theme.... ഭംഗിയുള്ള വാക്കുകള്‍ ..
    വരികള്‍ തിരിക്കുന്നതൊക്കെ ഒന്ന് കൂടെ ശ്രദ്ധിച്ചാല്‍
    ഇനിയുമിനിയും മനോഹരമാക്കാം ....ഇനിയും എഴുതുക ആശംസകള്‍ ...:))

    ReplyDelete
  14. @shaber ali,mohi,firoz,,വായനക്കും കമന്‍റുകള്‍ക്കും നന്ദി,,വീണ്ടും പ്രതീക്ഷിക്കുന്നു]

    ReplyDelete