Friday, 30 March 2012

ഈ സല്‍പേര്

ഇന്നു ഞാന്‍ ഉപേക്ഷിക്കുന്നു ഈ വഴിയില്‍
നഷ്ട്ട സ്വപ്നങ്ങളുടെ ഭാരം..
ഇന്നലയുടെ പടിവാതിലില്‍ കൊഴിഞ്ഞു വീണ
പനിനീര്‍ ദളങ്ങളുടെ സൌന്ദര്യമില്ലാത്ത ഓര്‍മകളെ

മുന്നോട്ടോടുന്ന ഘടികാര സൂചിയോടൊത്
ഇന്നു മുതല്‍ ഓടാന്‍ തുടങ്ങുന്നു ഞാന്നും
പൊട്ടിയ വള്ളി ചെരിപ്പുകള്‍ പണ്ട്
വഴിയില്‍ ഉപേക്ഷിച്ച പോലെ
എന്നെ ഞാന്‍ ആക്കിയ എല്ലാം
നാളെ മറ്റൊരാളായി ഉണര്‍തെഴുന്നെല്‍ക്കാന്‍
ഈ നിമിഷതിന്‍ അവസാന നൊടിയില്‍
എല്ലാം ഞാന്‍ ഇവിടെ വലിച്ചെറിയുന്നു

തോറ്റു കൊടുക്കാത്ത പിടിവാശികളും
ഒരിക്കല്ലും മാറ്റാത്ത ആദര്‍ശങ്ങളും
വലിച്ചെറിയുന്നു എന്‍ ആത്മാവിനെ ഞാന്‍
അണിയുന്ന പുതുതായി എനിക്ക് കിട്ടിയ മുഖമൂടി
ചാര്‍ത്തി കിട്ടിയ പുതു വേഷംകെട്ടി അഭിനയിച്ചുഅരങ്ങു തകര്‍ക്കാന്‍
സംസ്കാര സമ്പന്നര്‍ എന്ന്സ്വയം പുകഴ്ത്തുന്ന
ഞാന്‍ ഏറെ വെറുക്കുന്ന എന്‍ സമൂഹമേ
നിങ്ങള്‍ക്ക് വേണ്ടി  ഞാനിത ഇന്നിവിടെ മരിക്കുന്നു

പൊട്ടികരച്ചിലുകള്‍ ഇല്ലാതെ
രക്ത ചൊരിചില്‍ ഇല്ലാതെ എന്‍ ആത്മ ഹൂതി
വിരിയുന്ന പുഞ്ചിരിക്ക് പിന്നിലെ നുറുങ്ങുന്ന എന്നെ
കാണാത്ത സമൂഹമേ,,,എന്റെ സന്തോഷങ്ങള്‍ക്ക്
നിങ്ങള്‍ നല്‍കിയ വിലയോ ഈ സല്‍പേര്21 comments:

 1. പോസ്റ്റ് കുഴപ്പമില്ല, ഗൂഗിൾ ട്രാൻസിലിട്രേറ്റർ ഉപയോഗിക്കുന്നത് കൊണ്ടാവാം ചിലയിടങ്ങളിൽ കൂട്ടക്ഷരങ്ങളും ദീർഘങ്ങളും missing ആണ്.

  ReplyDelete
 2. തുടക്കക്കാരി ജാസ്മി ഹഹ
  മനസ്സിലൊരു ലഡ്ഡു പൊട്ടി

  ReplyDelete
  Replies
  1. ലഡ്ഡു വേണ്ടാട്ടോ!!!

   Delete
 3. ithinu commentaan njan aalalleyyyyyyyy.enikkithrem serious aavaan vayya

  ReplyDelete
  Replies
  1. ശ്രീ ,,,ഞാന്നും അത്രേ സീരിയസ് അല്ല ,,പിന്നെ വായനക്ക് നന്ദി

   Delete
 4. hmm.. എവിടെ എന്റ കമന്റ്?! ഇനി മിണ്ടൂല :(

  ReplyDelete
  Replies
  1. കണ്ണാ സത്യമായിട്ടും ഞാന്‍ അല്ല,,,
   എനിക്ക് ഇമെയില്‍ വന്നിട്ട് ഞാന്‍ നോക്കിയപ്പോള്‍ കമന്റ് കണ്ടില്ല,,,പിണങ്ങല്ലേ

   Delete
 5. സ്പാം ഒന്ന് നോക്ക്, ബ്ലോഗറിൽ published | spam

  ReplyDelete
  Replies
  1. കണ്ണാ കിട്ടി,,അതെങ്ങനെയാ അങ്ങോട്ട്‌ പോകുന്നത്? ഞാന്‍ ഒന്നും ചെയ്തില്ല

   Delete
  2. ഗൂഗ്ലിന്റെ ഓരോ കളികൾ :)

   Delete
 6. കവിത കൊള്ളാം..കൂട്ടക്ഷരങ്ങള്‍ പലതും ഇല്ലല്ലോ... അക്ഷരതെറ്റാണോ അതോ...

  ReplyDelete
  Replies
  1. അറിയഞ്ഞിട്ടാണ്,,,ശ്രെമിക്കാം എനിയുണ്ടാകതിരിക്കാന്‍

   Delete
 7. This comment has been removed by the author.

  ReplyDelete
 8. താങ്കൾ കഴിഞ്ഞ രണ്ടു പ്രവശ്യംഎനിക്കിട്ട കമന്റുകൾ സ്പാമിലാണ് പോയിരുന്നത്. പിന്നെ പിടിച്ചു കൊണ്ടു വന്ന് ബ്ലോഗിലിരിക്കാൻ പറഞ്ഞു..

  എന്താ നഷ്ട സ്വപ്നങ്ങളുടെ കണക്കുകൾ?..
  അവ എല്ലാം നല്ലതിനാകട്ടെ..നന്മയ്ക്കാകട്ടെ… അനുഭവങ്ങളുടെ തീച്ചൂളകൾ നന്മകൾ കൊണ്ടു വരുമൊരുനാൾ...പുതിയ നേട്ടങ്ങളുടെ സ്വപ്നങ്ങൾ ചിറകു വിരിക്കട്ടേ എന്നാശംസിക്കുന്നു..
  നന്നായിരിക്കുന്നു.. ആശംസകൾ

  ReplyDelete
 9. നഷ്ടസ്വപ്നങ്ങളുടെ 'ഭാരം' മാത്രം മറന്നാല്‍ പോര.
  സ്വപ്ങ്ങളും മറന്നാലെ കാര്യമുള്ളൂ.
  കൊള്ളാം.

  ReplyDelete
 10. കവിതകളോട് തീരെ പ്രതിപത്തി ഇല്ലാത്ത ബൂലോകത്തെ വിരലിലെണ്ണാവുന്ന വ്യക്തികളിൽ ഒരാളാണ് ഞാൻ എന്ന് പറഞ്ഞാൽ മറ്റുള്ളവർ ചിരിക്കും... നല്ല കഥയെഴുതുമല്ലോ ‍അടുത്തത്?

  കവിതയെ കുറിച്ച് ..കവിത വായിച്ചു,

  തോറ്റു കൊടുക്കാത്ത പിടിവാശികളും
  ഒരിക്കല്ലും മാറ്റാത്ത ആദര്‍ശങ്ങളും
  വലിച്ചെറിയുന്നു എന്‍ ആത്മാവിനെ ഞാന്‍
  അണിയുന്ന പുതുതായി എനിക്ക് കിട്ടിയ മുഖമൂടി
  ചാര്‍ത്തി കിട്ടിയ പുതു വേഷംകെട്ടി അഭിനയിച്ചുഅരങ്ങു തകര്‍ക്കാന്‍
  സംസ്കാര സമ്പന്നര്‍ എന്ന്സ്വയം പുകഴ്ത്തുന്ന
  ഞാന്‍ ഏറെ വെറുക്കുന്ന എന്‍ സമൂഹമേ
  നിങ്ങള്‍ക്ക് വേണ്ടി ഞാനിത ഇന്നിവിടെ മരിക്കുന്നു

  ആത്മഹത്യ ചെയ്ത് രക്ഷപ്പെടുകയാണല്ലേ, യഥാർത്ഥ ജീവിതത്തിൽ നിന്നും രക്ഷപ്പെടുന്നവർ ഭീരുക്കളല്ലേ...മുഖം മൂടിയണിഞ്ഞാണെങ്കിലും ജീവിതത്തെ നേരിടണം നെഞ്ച് വിരിച്ച് കൊണ്ട്... സമൂഹത്തിന്റ്റെ മനസാക്ഷി മരവിച്ചത് അറിഞ്ഞില്ലേ...

  അടുത്തത് ഒരു കഥയാവട്ടെ..ആശംസകൾ

  ReplyDelete
  Replies
  1. തീര്‍ച്ചയായും അടുത്തതായി ഒരു കഥ എഴുതാന്‍ ശ്രേമിക്കും ,,പിന്നെ വായനക്കും കമെന്റ്നും നന്ദി

   Delete
 11. കവിത ഇഷ്ടപ്പെട്ടു. അക്ഷരത്തെറ്റുകള്‍ സൂക്ഷിക്കുക

  ReplyDelete
 12. നല്ല കവിത, നല്ല അക്ഷരങ്ങൾ,നല്ല ആശയം. ഇതാണ് ഫോണ്ടിന്റെ സ്റ്റൈൽ ഏറ്റവും നല്ലത് ട്ടോ. ആ ബാക്ക്ഗ്രൗണ്ട് കളറും,വേറെ സ്റ്റൈൽ ഒന്നും വേണ്ട ഇതുമതി. നല്ലത്. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി,,,വീണ്ടും എത്തുമെന്ന് പ്രതീക്ഷിക്കുന്നു

   Delete