Wednesday, 22 February 2012

ശര ശയനം


പണ്ടൊരു മഹാത്മാവാം ഭീഷ്മര്‍

ശരശയനത്തിലായ് നാളുകള്‍ പലതും..
വില്ലാളി വീരന്മാര്‍ പാണ്ഡവര്‍  കൗരവര്‍ ആടിത്തിമിര്‍ത്ത
ചോര കറയില്‍ വാളുകള്‍ അമ്പുകള്‍ വെട്ടി തിളങ്ങിയ 
അതി പുരാതന മഹാഭാരത യുദ്ധത്തില്‍ ..

അതിശക്തനാം അതിപ്രൌഡനാം ആ മഹാ 
രാജന്ന് ആയിരം അമ്പിന്‍മേല്‍ ഒരുങ്ങി മെത്ത
തന്‍ ചുടു ചോര ചോര്‍ന്നോലിചീടുന്നതും

തന്‍ ബന്ധു മിത്രങ്ങള്‍ വീണു പിടഞ്ഞിട്ടും 

കണ്ണിലേറെ ഇരുട്ടു കയറും വരെ 
മനം തരിക്കെ നോക്കി നില്‍ക്കേണ്ടി വന്നു
തെല്ലനങ്ങാന്‍ പോലും ആയിടാതെ,,
നിനയ്ക്കുമ്പോള്‍ മരണ വരമുള്ള മഹാരാജന്‍ 
ഒട്ടു കിടന്നു ഉത്തരായനം കാത്ത്
കര്‍മ ഫലം അല്ലാതെന്തു ചൊല്ലേണ്ടു..
സര്‍വതുണ്ടായിട്ടും ഈ ദുര്‍വിധി

ഇന്നീ നവ മഹാ ഭാരത യുദ്ധത്തില്‍ 
നിസ്സഹായത തന്‍ പര്‍വത ശിഖരത്തില്‍ 
ഏറ്റവും ഉയരം കീഴടക്കി ഞാനവിടെ
എനിക്കായ്‌ ഒരുക്കി ശരപഞ്ചരം..
ചുടു ചോര സിരകളില്‍ ഓടുന്ന
ആത്മാവില്ലാത്ത ദേഹം
മുറ തെറ്റാതെ  നടന്നീടുന്നു
ഹൃദയ തുടിപ്പതൊന്നു മാത്രേം

ഇന്നീ കിടപ്പില്‍ ഞാന്‍ അറിഞ്ഞിടുന്നു 
ജീവന്‍ നില്‍ക്കെ മരിക്കുന്നതെങ്ങനെ..
ഇറ്റി വീഴുന്ന മഞ്ഞു തുള്ളികള്‍ക്ക് പോലും
ഈ ഹിമാശിഖരത്തില്‍ രക്തവര്‍ണ്ണം
ചുറ്റും നടക്കുന്ന യുദ്ധത്തിനിടയില്‍
എന്നവസനിക്കുമെന്നറിയാത്ത എന്‍ ശര ശയനം 

യുദ്ധം മുറുകുന്നു,വാക്കുകള്‍ വാളുകള്‍  തിളങ്ങുന്നു
ചുറ്റും എന്തൊക്കെയോ വ്യക്ത:അവ്യക്ത ചിത്രങ്ങള്‍
വലിയുന്ന ശ്വാസത്തിന്‍ ഇടമുറിയാതെ ഞാന്‍ 
കെള്‍കുന്നു മാനവ ദീന രോദനങ്ങള്‍
ഓടിയൊളിക്കാന്‍ കൊതിചിടും അര്‍ജുനന്‍ 
പോലും ഈ നവ യുദ്ധ മുഖത്ത്
എന്‍ മാംസ ഭാഗങ്ങള്‍ കൂരമ്പുകള്‍ക്ക് മേല്‍ 
എന്കില്ലും മൂര്‍ച്ചയേറിയ വാക്കുകള്‍
ഇന്നിന്റെ തോക്കാണവ  എന്ന് ഞാന്‍ എന്തേ 
പണ്ടും തിരിച്ചറിയാത്ത മണ്ടിയായ്‌

പണ്ടെങ്ങോ എന്നെ വിട്ടു പിര്ഞ്ഞോ രേന്ന്‍ ആത്മാവ് 
ദൂരെ നിന്ന് ചിരിക്കുന്നു ഒരു പരാജിത ദേഹത്തെ നോക്കി 
എല്ലാം കണ്ടും അറിഞ്ഞും കിടക്കുന്നു ഞാന്‍ ഇന്നും
എന്നവസാനിക്കുമെന്നറിയാത്തോരെൻ ശയശയനം 


7 comments:

 1. കാത്തുകാത്തിരിക്കാം,
  മ്യത്യുവെത്തും വരേയ്ക്കും.
  കാലങ്ങളെത്രവെണ്ടൂ-
  കാലനിങ്ങെത്തുവോളം..!!

  നന്നായെഴുതീട്ടോ
  ആസംസകളോടെ..പുലരി

  ReplyDelete
  Replies
  1. നന്ദി പ്രഭേട്ടാ

   Delete
 2. ദേവവ്രതന്‍ എന്നാ മഹാനുഭാവന്റെ ഓര്‍മ്മകള്‍ തെളിയുന്ന ഈ രചന ,സമകാലികവുമായി നല്ല ഇഴയടുപ്പത്തില്‍ കോര്‍ത്തെടുത്ത മുത്തുമണികള്‍ .ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ടീച്ചര്‍

   Delete
 3. ശരശയനതിലായ്
  ഹിമാഷിഖരത്തില്‍
  കെള്‍കുന്നു
  മാത്രേം

  കുറച്ചു തെറ്റുകൾ ഉണ്ട് തിരുത്തുക.. അടുത്തതിൽ പോസ്റ്റ് ചെയ്യുമ്പോൾ ഒന്നോ, രണ്ടോ ആവർത്തി കൂടി ഒന്നു വായിച്ചു നോക്കണം..
  ----------

  ഇന്നിന്റെ തോക്കവ എന്ന് ഞാന്‍ എന്തേ
  പണ്ടും തിരിച്ചറിയാത്ത മണ്ടിയായ്‌ -

  പെട്ടെന്ന് “ തോക്കവ” എന്ന പദമുണ്ടോ എന്ന് തോന്നി.. തോക്ക് ആണ് ഉദ്ദേശിച്ചതെന്ന് പിന്നെ മനസ്സിലായി.. പിരിച്ചെഴുതുമ്പോഴുള്ള പ്രശ്നങ്ങളാവാം.. ഒന്നുകിൽ ഇന്നിന്റെ തോക്കവയെന്ന് ,……അല്ലെങ്കിൽ തോക്കാണവ എന്ന് എഴുതണം..

  ------
  എന്നവസനിക്കുമെന്നറിയാത്ത എന്‍ ശര ശയനം

  ( എന്നവസാനിക്കുമെന്നറിയാത്തോരെൻ ശയനം -
  എന്നായിരിക്കില്ലേ വായനാ സുഖം – എന്റെ അല്പ ബുദ്ധിയിലെ തോന്നലാണ്)

  ഒരു പക്ഷെ താങ്കൾ എഴുതിയതാവാം ശരി.. എങ്കിലും എനിക്കു തോന്നുന്നത് പറഞ്ഞതാണ്.. ഇപ്പറഞ്ഞതിനർത്ഥം മോശമായി എന്നല്ല.. മനോഹരമായിരുന്നു എങ്കിലും മിനുക്കു പണിയുടെ അഭാവം ഉണ്ടെന്നു തോന്നി..ആശംസകൾ..

  കമന്റിടുമ്പോൾ വരുന്ന വേരിഫിക്കെഷൻ കോഡ് ഒഴിവാക്കുക

  ReplyDelete
 4. വളരെ നന്ദി മാഷെ,,,തീര്‍ച്ചയായും ഇനി ഞാന്‍ ശ്രെദ്ധിക്കുക തന്നെ ചെയ്യും,,പിന്നെ അക്ഷര തെറ്റുകള്‍ തിരുത്താന്‍ ശ്രേമിക്കുന്നു ,,മനപൂര്‍വ്വം അല്ല,,അറിവില്ലായ്മയാണ്,,മാഷിന്റെ നിര്‍ദ്ദേശം തീര്‍ച്ചയായും നല്ലതാണു

  ReplyDelete
 5. ആശംസകള്‍ നേരുന്നു
  a travel towards NATURE.....
  പ്രകൃതിയിലേക്ക് ഒരു യാത്ര........
  www.sabukeralam.blogspot.com
  www.travelviews.in

  ReplyDelete