Sunday 1 April 2012

ഒരു വയ്കുന്നേരം

എന്നും നടക്കാനിറങ്ങുന്ന വഴിയില്‍ വയ്കുന്നേരം കാണാറുള്ള ആ കണ്ണുകള്‍ ..കാന്തത്തിന്റെ ശക്തിയാണ്‌ അതിനെന്നു പലപ്പോഴും തോന്നാറുണ്ട് ,,ഞാന്‍ പോലും അറിയാതെ എന്നെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ളവ ,,,ആ ബൈകിന്റെ ശബ്ദം പലപ്പോഴും വളരെ ദൂരത്ത് നിന്നും താന്‍ തിരിച്ചറിയാറുണ്ട്,,അത് കേട്ട് ഞാന്‍ തനിയെ ചിരിക്കുന്നത് കണ്ടു എത്രെ പേര്‍ തന്നെ കളിയാക്കിയിരുന്നു ,,,

ചിന്തകളില്‍ ആണ്ട് സമയം പോയതറിഞ്ഞില്ല,,കാറ്റിന്റെ വിളി വന്നു,,,പ്രണയം അങ്ങന്നെ ആണല്ലോ ,,പ്രകൃതി മുഴുവനും നമ്മളെ സഹായിക്കും,,ഹ ഹ ,,എന്റെ ഒരു കാര്യം,,സമയം വയ്കുന്നു 5.30 ആയി,,ഇപ്പോള്‍ ദിവസവും ഈ സമയം ആയിക്കിട്ടാനുള്ള കാത്തിരിപ്പ്‌ മത്രേം ആണ് ആകെ ഉള്ള ജോലി ,,ആ ഹെല്‍മെറ്റിന്റെ ഉള്ളിലെ കണ്ണുകളെ ഞാന്‍ ഇത്രേം ഇഷ്ട്ടപെടുന്നത് എന്തിന്നാ,,,എനിക്ക് പോലും ഉത്തരം കിട്ടാത്ത ചോദ്യം,,,

വഴിക്കല്‍പ്പം നീളം കൂടിയോ,,എന്കില്ലും ഇടവഴി പിന്നിട്ടു റോഡിലേക്ക്‌ എത്താന്‍ എനിക്ക് ഇത്രേ ധൃതി എന്തിന്നാ,,,സ്വപ്നങ്ങളുടെ പരുദ്ധീസയിലൂടെ ഉള്ള എന്റെ നടത്തത്തിന് വേഗത കൂടി വന്നു ,,മരചോലകള്‍ പിന്നിട്ടു റോഡിലേക്ക്‌ കയറി ,,ഒരല്‍പം മുന്നോട്ട് കൃത്യമായി പറഞ്ഞാല്‍ അഞ്ചു മിനിറ്റ് നടന്നാല്‍ ആ ബൈക്ക് വരും ,,അതാണ്‌ ടൈം ,,,ഞാന്‍ നടന്നു,,,എന്റെ കണക്ക് കൂട്ടലുകള്‍ പണ്ടേ പിഴക്കരില്ലല്ലോ,,,

പുറകില്‍ നിന്നുള്ള ശബ്ദം എന്റെ സന്തോഷങ്ങല്ലുടെ സംഗീതമായി എനിക്ക് തോന്നി,,,അവന്നെ കണ്ടു,,അവന്ന്‍ എന്നെ തന്നെ നോക്കി കൊണ്ട് ബൈകിന്റെ സ്പീഡ്‌ മെല്ലെ കുറച്ചു ,,എനിക്ക് സമാന്തരമായി നീങ്ങി കൊണ്ടിരുന്നു...കണ്ണുകളിലൂടെ ഒരായിരം പ്രണയ സന്ദേശങ്ങള്‍ കയ്മാറി,,ഞാന്‍ നടന്നു,,

അവന്റെ വണ്ടിയ മറികടന്നു വന്ന ആ കണ്ടയ്നേര്‍ ഞങ്ങളുടെ കാഴ്ച മറച്ചത് പെട്ടന്നായിരുന്നു ,,അതിന്നോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി ,,എന്നെ കാണാന്‍ വേണ്ടി അവന്‍ ആ വണ്ടിയെ ഓവര്‍ടേക്ക് ചെയ്തു കടന്നു വരവ്,,,പെട്ടന്നു കടന്നു വന്ന ആ ബസ്‌ അവന്റെ ബൈക്ക്‌ തട്ടി തെറിപ്പിച്ചു ,,,ഒരു നിമിഷം എന്റെ ശ്വാസം പോലും നിലച്ചു ..എന്താണ് സംഭവിച്ചതെന്ന് ശെരിക്കും മനസ്സിലാകും മുന്പേ എന്റെ മുഖതേക്ക് രക്ത തുള്ളികള്‍ തെറിച്ചു ഓടി ചെന്ന് ആളുകളെ തട്ടി മാറ്റി ,,ഒരു തവണ നോക്കന്നുള്ള ത്രാണിയെ എനിക്കുണ്ടായിരുന്നുള്ളൂ

ആര്‍ക്കൊയോ ചേര്‍ന്ന് സംസാരിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്,,,"എന്റെ മോള് ശെരിക്കും പേടിച്ചോ?...അത് പിന്നെ കാണാതിരിക്കുമോ? ആള്‍ സ്പോട്ടില്‍ തന്നെ മരിച്ചു,,അമ്മയുടെ ചോദ്യതിന്ന്‍ അച്ഛന്റെ മറുപടി,,
എന്റെ മുകളില്‍ കറങ്ങുന്ന ഫാനില്‍ നിന്നും എന്റെ മുറിയാണ് അതെന്ന ബോധം എനിക്കുണ്ടായി,,,സംഭവിച്ച കാര്യങ്ങള്‍ ഒന്നും ഓര്‍ക്കാന്‍ കൂടി വയ്യാത്തത്രെ ഭീകരം ആണ്,,,പേര് പോലും അറിയാത്ത ഒരാള്‍ ഞാന്‍ കാരണം,,അതെനിക്ക് സഹിക്കാവുന്നതിലും ആപ്പുറം ആണ്,,,

അമ്മയ്ക്കും അച്ഛനും അത് ഒരു സാധാരണ അപകട മരണം,,ഞാന്‍ കൊന്നു ...അതെ ഞാന്‍ ആണ് കൊന്നതു എന്ന ചിന്ത എന്നെ മഥിച്ചു കൊണ്ടിരുന്നു,,,ഇനി ഒരു പുരുഷനെ ഞാന്‍ സ്നെഹിക്കില്ലെന്നും കല്യാണം എന്നൊന്ന് തനിക്കില്ലെന്നും ഞാന്‍ ഉറച്ച തീരുമാനം എടുത്തു,,,

(ഇന്ന് ഞാന്‍ ഇതെഴുതുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് ,,,നഷ്ട്ടം ആര്‍ക്കാണ്?,,,,)

6 comments:

  1. ഇങ്ങിനെയുള്ള സ്വപ്‌നങ്ങള്‍ കണ്ടാല്‍ കുഴഞ്ഞത് തന്നെ. ചില സ്വപ്‌നങ്ങള്‍ നമ്മെ വല്ലാതെ വേട്ടയാടും.
    കഥ നന്നായി.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ,,വായനക്കും,,കമന്റ്നും ..

      Delete
  2. നല്ല സ്വപ്നം,,,,,, നീ ചിരിപ്പിച്ചു കൊല്ലും ..

    ReplyDelete
  3. തെളിയിച്ചു പറഞ്ഞിരുന്നുവെങ്കില്‍ കാര്യം മനസ്സിലായേനെ.. എന്നാലും എന്തൊക്കെയോ മനസ്സിലായി. പക്ഷെ മുഴുവനായില്ല..

    ReplyDelete
  4. ചിന്തകൾ വ്യത്യസ്ഥത പുലർത്തി..എങ്കിലും കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്നു തോന്നി…
    എഴുത്ത് എന്തേ ഇങ്ങനെയൊക്കെയാക്കിയത്.. വായിക്കാൻ തന്നെ രസമില്ലാതാക്കുന്ന തരം ചതുരത്തിലിട്ട്…അക്ഷരം തീരെ ചെറുതാക്കി..??
    അക്ഷരത്തെറ്റുകൾ.. ഒന്നു ശ്രദ്ധിക്കണം..തലക്കെട്ട് തന്നെ…..വൈകുന്നേരം അല്ലേ?
    ആശംസകൾ..

    ReplyDelete
  5. മനസ്സിന്റെ അകക്കാമ്പിലെ ചിന്തകളിലേക്ക് ആഴ്ന്നിറങ്ങിയ എഴുത്ത്. വിത്യസ്തത പുലർത്തി. ഇനിയും ഇത്തരം ചിന്തകളുടെ എഴുത്ത് തുടരുക. ആശംസകൾ.

    ReplyDelete