Sunday 1 April 2012

ഉറക്കം,,,

 ഓരോ കണ്ണികളും നെയ്തു  തന്റെ ഇരയെ  കുശാഗ്രബുദ്ധിയാല്‍ 
വീഴ്ത്തുന്ന ചിലന്തിയെ നോക്കി ഇരിക്കുന്ന എന്റെ അരികിലേക്ക്‌ ഡോക്ടര്‍ വന്നു,,,ഹൌ ര്‍ യു ഫീലിംഗ് നൌ?..ഗുഡ് ഡോക്ടര്‍..... അയാള്‍ കടന്നു പോയി ,,അസഹ്യമായ വേദനയും കടിച്ചമര്‍ത്തി അയാള്‍ക്കായ്‌ കാത്തിരിക്കുന്ന രോഗി കളുടെ അടുത്തേക്ക്‌ ,,,ഞാന്‍ വീണ്ടും എന്‍ ചിന്തകള്‍ ആ ചിലന്തിയിലേക്ക് പരിചു നാട്ടു,,,ഈ ബെഡില്‍ കിടക്കവേ ഇവിടെകാണുന്ന ഉറുമ്പുകളും ചിലന്തികളും ഇടക്ക്‌ സഹതാപം പ്രകടിപ്പിക്കാന്‍ വരുന്ന ബന്ധുക്കളും മാത്രെമാണല്ലോ കൂട്ട്..ബന്ധുക്കളോടെല്ലാം വരരുത് എന്ന് പറയണം എന്നുണ്ട് ,,പിന്നെ തോന്നി,,ആരോഗ്യവതി യിരിക്കുംബോഴേ അഹങ്കാരി ,,മരണ കിടക്കയില്ലും അങ്ങനെ തന്നെ എന്ന് വെറുതെ എന്റെ ശേഷം അവര്‍ പറയണ്ടല്ലോ.....

പിന്നെ അതിലൊന്നും ഒരു കാര്യവും ഇല്ല ,,എത്രെ ദുഷ്ടന്‍മാര്‍ മരണ ശേഷം പുണ്യാളന്‍മാര്‍ ആയ നാടാണ്‌ നമ്മുടെത്,,ഓരോ സെക്കന്റ്ടും വേദന കാര്‍ന്നു തിന്നുന്ന ശരീരം,,വഹിച്ചു കൊണ്ടിരിക്കുന്ന ആത്മാവ് ,,,,ജീവിക്കാന്‍ പണ്ടേ കൊതിയില്ലായിരുന്നു എങ്കിലും ഇത്രെയും വേദന  അത് വേണ്ടിയിരുന്നില്ല...ഹ ഹ ഹ ,,അല്ലെങ്കിലും നമ്മള്‍ക്ക് വേണ്ടിയതാണോ കിട്ടുന്ന കാര്യങ്ങള്‍ മുഴുവനും,,,എന്റെ ഒരു കാര്യം,,,

ആ ചിലന്തി തന്റെ വല നെയ്തു കൊണ്ടിരിക്കുകയാണ് ,,ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു പാവം ജീവിയെ ചതി കെണിയില്‍ കുടുക്കാനുള്ള  സൂത്രം...
പക്ഷെ മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അത് തന്റെ അതിജീവനത്തിന്റെ മാര്‍ഗമാണെന്ന് അത് എന്നോട് ഉറക്കെ പറയുന്ന പോലെ തോന്നി,,,
ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുക,,ശെരിയാണ് നമ്മുടെ പ്രകൃതിയുടെ നിയമ അതാണ്‌,,പക്ഷെ,,മനുഷ്യന്മാരുടെ കാര്യത്തില്‍ അത് ശെരിയാണോ? എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്,,,,അങ്ങന്നെ വന്നാല്‍ ഒരാളെ ചതിക്കുന്നതില്‍ തെറ്റില്ല എന്ന് വരില്ലേ?

ആ ,,വഞ്ചിക്കപെടാന്‍  ആളുകള്‍ ഉള്ള കാലം വരേയ്ക്കും വഞ്ചിക്കാന്‍ ആളുകള്‍ കാണും ,,പക്ഷെ മനുഷ്യരുടെ മറ്റൊരു വൃത്തികെട്ട സ്വഭാവം,,ഇപ്പോള്‍ ഞാന്‍ അനുഭവിച്ചറിയുന്ന മറ്റൊന്നാണ്,
,നിസ്സഹായതവസ്ഥ  മുതെല്ടുക്കല്‍ ,,വേറെ വഴികള്‍ ഒന്നും ഇല്ലാത്ത ഒരാളെ ഊറ്റി കുടിക്കുക..നമ്മുടെ മരുന്ന് കമ്പനികള്‍ ചെയുന്ന പോലെ,, ജീവന്‍ രക്ഷാ മരുന്നുകള്‍ ആയ കാന്‍സര്‍ മരുന്നുകള്‍ ലക്ഷ കണക്കിനു രൂപ കൊടുത്തും വാങ്ങേണ്ടി വരുന്ന ഗതികേട്,,,പറഞ്ഞല്ലോ മരിക്കുവാന്‍ പേടിയില്ല,,എങ്കില്ലും ഈ മരണ തുല്യമായ വേദന അസഹ്യം  തന്നെ ,,,
 എന്റെ കാര്യം പോട്ടെ,,പിഞ്ചു കുഞ്ചുങ്ങള്‍ മുതല്‍ ,,വൃദ്ധന്‍ മാര്‍ വരെയുള്ള കുറെ ആളുകളെ ഞാന്‍ ഈ വാര്‍ഡില്‍ കണ്ടിട്ടുണ്ട് ,,അതില്‍ പണക്കാരും  പാവങ്ങളും ഉണ്ട,,പണക്കാര്‍ അവര്‍ പിന്നെ എന്ത് വിലകൊടുത്തും  മരുന്നുകള്‍ വാങ്ങും,,പക്ഷെ...സ്വന്തം മക്കള്‍ക്ക്‌ അല്ലെങ്കില്‍ ഭാര്യമാര്‍ക്ക് ..ഒരു നേരത്തേക്കുള്ള മരുന്ന് വാങ്ങാന്‍ ഇനിയെന്തു ചെയ്യും എന്നറിയാതെ നില്‍കുന്ന ആളുകള്‍ ,,അവരുടെ കണ്ണുനീര്‍ ഒപ്പാന്‍  ഞാന്‍  ആരെയും കണ്ടിട്ടില്ല .....

ഒരുപാട്  പാഠം നമ്മള്‍ ഈ കിടക്കയില്‍ കിടന്നു പഠിക്കും എന്നെനിക്ക് തോന്നി,,അഹന്ത കാണിച്ചു നടക്കുമ്പോള്‍ പോലും മനസ്സിലാകാത്ത പല കാര്യങ്ങള്‍ നമുക്ക്‌ ഒന്ന് കിടപ്പിലായാല്‍ മനസ്സിലാകും..കാര്‍ന്നു തിന്നുന്ന വേദനയിലും എനിക്ക് കാത്തു വെച്ച മനോ ധൈര്യം നഷ്ട്ടപെട്ടത് ഇങ്ങനെ ഉള്ള അവസരങ്ങളിലാണ്,,,എന്റെ എത്രെ അനാവശ്യ ചിലവുകള്‍  ഒരു നേരത്തേക്കെങ്കിലും ആര്‍ക്കൊക്കെ ആശ്വാസം ആകുമായിരുന്നു...

എന്തോ ഞാന്‍ വല്ലാത്ത അപരാധി ആണെന്നു എനിക്ക് തോന്നി,,,,കീമോതെറാപ്പിയില്‍ ശരീരം വെന്തുരുകുമ്പോഴും മനസ്സിന്നെ ഒന്ന് തണുപ്പിക്കാന്‍ എന്തെങ്കിലും ഒന്നുണ്ടാകുമായിരുന്നു,,,, കൊഴിയുന്ന മുടിയെക്കാളും വിലപ്പെട്ടതാണ് ഒരു ജീവന്‍,,,എന്ന തിരിച്ചറിവ് 450-500 ഉം രൂപ കൊടുത്ത് ഹെയര്‍ ഓയിലുകള്‍ വാങ്ങി കൂട്ടുമ്പോള്‍ എന്ത് കൊണ്ട് തനിക്ക് തോന്നിയില്ല ,,,

എണ്ണപെട്ട നാളുകള്‍ ആണ് ത്ന്റെത്‌ എന്നറിഞ്ഞിട്ടും  തന്നെ പ്രണയിക്കുന്നു തന്റെ കാമുകനെ കുറിച്ച് ഒരിക്കല്‍ എന്റെ അടുത്ത ബെഡില്‍ കിടക്കുന്ന ഒരു പെണ്‍കുട്ടി എന്നോട് പറഞ്ഞു ,,കാന്‍സര്‍കോശങ്ങള്‍ തരുന്ന വേദനയെക്കാള്‍ നൂറു മടങ്ങാണ്  അവന്നെ കാണുമ്പോള്‍ ഉള്ള വേദന എന്ന് അവള്‍ പറഞ്ഞു,,,

ഞാന്‍ ഓര്‍ത്തു എന്ത് നിര്ഭാഗ്യവതി ആണ് ഞാന്‍ ,,അങ്ങന്നെ ഒന്ന് പ്രണയിക്കപെടാന്‍ പോലും ഭാഗ്യം സിദ്ധിക്കാത്തവള്‍..


അന്നും പതിവുപോലെ ഉറങ്ങാന്‍ കിടന്നു,,,വീണ്ടും എഴുന്നേല്‍ക്കുമെന്ന് ഒരു പ്രതീക്ഷയുമിലാത്ത ഉറക്കം,,,ആഗ്രഹങ്ങള്‍ ഇല്ലാത്ത ,,സ്വപ്‌നങ്ങള്‍ ഇല്ലാത്ത,,മരണത്തിന്റെ കാലൊച്ച സ്വപ്നം കണ്ടു കൊണ്ടുള്ള ഉറക്കം,,,

12 comments:

  1. കൊള്ളാം.. ആശംസകള്‍..

    ReplyDelete
    Replies
    1. വായനക്കും,കമെന്റ്നും,,,നന്ദി

      Delete
  2. കൊഴിയുന്ന മുടിയെക്കാളും വിലപ്പെട്ടതാണ് ഒരു ജീവന്‍,,,എന്ന തിരിച്ചറിവ് 450-500 ഉം രൂപ കൊടുത്ത് ഹെയര്‍ ഓയിലുകള്‍ വാങ്ങി കൂട്ടുമ്പോള്‍....
    --------------

    അതൊന്നും ആരും ഓർക്കില്ല..ഓർക്കുന്നവർ വളരെ വിരളമാണ്.. അങ്ങിനെ ചിലർ ഓർക്കുന്നുവെങ്കിൽ ഓർത്തു നോക്കുക… പ്രശസ്ത നടിമാരുടെ മീശ വെട്ടുന്നതിനും ഷാരൂഖ് ഖാനെ പോലുള്ളവരുടെ മുടി മുറിക്കുന്നതിനും ലക്ഷങ്ങളാണ് ബാർബർമാർക്ക് കൂലി കിട്ടുന്നത്..അതെ പ്രശസ്തരുടെ രോമം പോലും മറ്റെന്തോ അമൂല്യ വസ്തുക്കൾ കൊണ്ടായിരിക്കണം ഉണ്ടാക്കിയത്..അതവിടെ നിൽക്കട്ടെ നമ്മെ ഭരിക്കുവാൻ നമ്മൾ സ്നേഹപൂർവ്വം നിർബന്ധിച്ചയക്കുന്ന പാർട്ടിക്കാരുടെ സമ്പത്തിലൊരംശം മതി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ദാരിദ്ര്യം തുടച്ചു നീക്കാൻ..
    ചിന്തകൾ നന്നായിരിക്കുന്നു.. അക്ഷരത്തെറ്റുകൾ അടുത്ത ബ്ലോഗുകളിൽ തിരുത്തണം..
    ആശംസകൾ

    ReplyDelete
    Replies
    1. നമ്മള്‍ ചെയ്യാത്തവരുടെ കാര്യം,,നോകിയിട്ടു.കാര്യം.എല്ലാ.നമ്മള്‍ക്ക്,,എന്ത്,,ചെയ്യാന്‍..
      പറ്റുമോ?അതു..ചെയുക
      അനാവശ്യ..ചിലവുകളുടെ.ഒരംശമെങ്കിലും.മറ്റുള്ളവര്‍ക്കായി,എന്തെങ്കിലും,,ചെയ്യാന്‍,ഉപകരികട്ടെ]]]]]]..

      Delete
    2. അതിവിടെ പല സംഘടനകളിൽ ഭാഗഭാക്കായി ഞങ്ങൾ … ചെയ്യുന്നുമുണ്ട്..നമ്മളാൽ കഴിയുന്നത് ചെയ്തിട്ടുമുണ്ട്..അതിൽ കൂടുതൽ ചെയ്താൽ പിന്നെ താങ്കൾ എനിക്ക് വേണ്ടി കൂടെ സഹായം അഭ്യർത്ഥിക്കേണ്ടി വരും..
      സത്യത്തിൽ വലീയ പണക്കാർ ചെയ്യുന്നതിനു പരിമിതികളുണ്ട്.. ചിലപ്പോൾ താങ്കൾ പറയും പോലെ ഒരു നേരം ഭക്ഷണം കഴിച്ചില്ലേങ്കിലും നമ്മളെ പോലുള്ള പാവങ്ങളെ പിന്നേം ചെയ്യൂ.. .
      ആശംസകൾ

      Delete
  3. ആഴമുള്ള ചിന്തകള്‍.. അക്ഷരതെറ്റുകള്‍ സൂക്ഷിക്കുക. ആശംസകള്‍

    ReplyDelete
    Replies
    1. അക്ഷരത്തെറ്റുകള്‍ സൂക്ഷിക്കുക

      Delete
    2. അറിവില്ലായ്മ...ക്ഷമിക്കുക,,ഞാന്‍......,,,....ശ്രേമിക്കുന്നു

      Delete
  4. എത്രയോ ജന്‍മ്മങ്ങള്‍ ഓരോ നിമിഷവും പ്രതീക്ഷയറ്റ് ജീവിക്കുന്നു ......കാന്‍സര്‍....ഫലപ്രദമായ മരുന്നുകള്‍ എത്രയും വേഗം കണ്ടുപിടിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.......നല്ല അവതരണം ......ആശംസകള്‍.....

    ReplyDelete
    Replies
    1. വായനക്കും കമെന്റ്നന്ദി,വീണ്ടും പ്രതീക്ഷിക്കുന്നു

      Delete
  5. അന്നും പതിവുപോലെ ഉറങ്ങാന്‍ കിടന്നു,,,വീണ്ടും എഴുന്നേല്‍ക്കുമെന്ന് ഒരു പ്രതീക്ഷയുമിലാത്ത ഉറക്കം,,,ആഗ്രഹങ്ങള്‍ ഇല്ലാത്ത ,,സ്വപ്‌നങ്ങള്‍ ഇല്ലാത്ത,,മരണത്തിന്റെ കാലൊച്ച സ്വപ്നം കണ്ടു കൊണ്ടുള്ള ഉറക്കം...

    ഞാനും ഇത്പോലെ ഒരു നീണ്ട ഉറക്കം കഴിഞ്ഞെഴുന്നേറ്റതാ. അപ്പോൾ എന്റെ മനസ്സിലൂടെ കടന്ന് പോയ ചിന്തകളാ ഇവ എല്ലാം. പക്ഷെ ഞാൻ ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത് വീണ്ടും എഴുന്നേൽക്കുമെന്ന ഒരു പ്രതീക്ഷയും ഇല്ലാതെയല്ല. എന്നെക്കൊണ്ട് ദൈവത്തിന് ചെയ്ത് തീർക്കാനുള്ള സകല കാര്യങ്ങൾക്കും വേണ്ടി പൂർണ്ണ സജ്ജനായിട്ടാണ്. അത് കൊണ്ട് തന്നെ ഓരോ ദിവസം കഴിഞ്ഞും ഞാൻ എഴുന്നേൽക്കുന്നു. ദൈവം എന്നെ എഴുന്നേൽപ്പിക്കുന്നു. ആശംസകൾ.

    ReplyDelete
  6. >>>കാന്‍സര്‍കോശങ്ങള്‍ തരുന്ന വേദനയെക്കാള്‍ നൂറു മടങ്ങാണ് അവന്നെ കാണുമ്പോള്‍ ഉള്ള വേദന എന്ന് അവള്‍ പറഞ്ഞു,,,>>>

    jasmin, ഈ വേദന ഏതെന്കിലും വേണ്ടപ്പെട്ട ഒരാള്‍ അനുഭവിയ്ക്കുന്നത് താങ്കള്‍ അടുത്തിരുന്ന് കണ്ടിട്ടുണ്ടെന്ന് തോന്നിപ്പോയി. നന്നായി എഴുതാനാകും താങ്കള്ക്ക്!

    എഡിറ്റിംഗിലും, പ്രൂഫ് റീഡിംഗിലും ഒന്നു കൂടെ ശ്രദ്ധിച്ചാല്‍ ഈ ബ്ലോഗ് ഏറെ വൈകാതെ തിരക്കുള്ളതാകും.

    അഭിനന്ദനങ്ങള്‍!

    ReplyDelete