Monday 2 April 2012

എന്റെ പ്രിയ സാഹിത്യകാരിക്ക്,,,,


"മാധവിക്കുട്ടി"എനിക്കെന്നും പ്രിയപ്പെട്ട എഴുത്തുകാരിയാണ്! അവരുടെ വ്യക്തിത്വം എന്നതില്‍ ഉപരിയായി അവരുടെ രചനകളെ ഞാന്‍ സ്നേഹിക്കുന്നു ,,അതിലൂടെ ആ സാഹിത്യകാരിയെയും,,,

രണ്ടു ദിവസം മുമ്പേ ഞാന്‍ ഉള്‍പെടുന്ന ഒരു ഫേസ്ബുക്ക് ഗ്രുപ്പ്ല്‍ നടന്ന ചര്‍ച്ചയാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് തുറന്നു പറയട്ടെ,,ആദ്യമേ പറയട്ടെ അവര്‍ പറഞ്ഞതിന്നെ വിമര്‍ശിക്കാനോ,,ആരെങ്കിലും പറഞ്ഞതിനെ സപ്പോര്‍ട്ട് ചെയ്യാനോ വേണ്ടി അല്ല,,മാധവി കുട്ടി,,എന്നാ കമല സുരയ്യയെ കുറിച്ച് തികച്ചും എന്റെ വ്യക്തി പരമായ അഭിപ്രായങ്ങള്‍..

നമ്മുടെ കേരള സമൂഹം എന്നും ഇങ്ങനെയാണ് ,,എല്ലാം രഹസ്യമായി ആസ്വദിക്കുകയും ,,പരസ്യമായി അതിനെ തള്ളിപറയുകയും ചെയ്യും,മാധവി കുട്ടി എന്നാ സാഹിത്യകാരിയുടെ ,,,"എന്റെ കഥ " ,,പറയാന്‍ വാക്കുകള്‍ ഇല്ല,,ആ കാല ഘട്ടത്തില്‍ അത്രെയും സത്യസന്ധമായി  ഒരു സ്ത്രീ തന്റെ ആത്മ കഥ തുറന്നെഴുതി,,,അത് നമ്മുടെ സമൂഹത്തെ വഴി തെറ്റിക്കുമെന്നു കേട്ടതില്‍ വളരെ സങ്കടം തോന്നി,,,ഒരു പെണ്‍കുട്ടി കുറച്ചു ഉച്ചത്തില്‍ സംസാരിച്ചാല്‍ ,,ഒരു പുരുഷനോട് ചിരിച്ചു സംസാരിച്ചാല്‍ പാപം എന്ന് കരുതുന്ന കാലത്ത്,,പെണ്ണിന്റെ വികാരങ്ങളും മനസ്സും തുറന്നു കാണിച്ചതാണ് അവര്‍ ചെയ്ത തെറ്റെങ്കില്‍ ഒരുപക്ഷെ,,സമൂഹം ശെരിയയിരിക്കാം,,,എന്ത് കൊണ്ടാണ് കേരള സമൂഹം ഇങ്ങന്നെ? എന്ന ചോദ്യം എന്റെ മനസ്സില്‍ കുരുങ്ങിയിട്ടു നാളുകള്‍ ആയി? കപട സാദാചരങ്ങളുടെ കെട്ടുപാടില്‍ നിന്നും നമ്മുക്ക് ഒരു മോചനം,,വേണ്ടേ? എന്റെ ഒരു സുഹുര്‍ത്ത് ആ ചര്‍ച്ചയില്‍ ഉന്നയിച്ച ഒരു ചോദ്യം ഇതാണ്,നിങ്ങളില്‍ ആരെങ്കിലും നിങ്ങളുടെ കുട്ടികള്‍ക്ക് എന്റെ കഥ വായിക്കാന്‍ കൊടുക്കുമോ എന്നാണു?...പരിതാപകരം തന്നെ,,,അവരുടെ കുട്ടികള്‍ കൌമാരം എത്തുന്നതിന്നു മുന്‍പ്‌ തന്നെ അവരുടെ കയ്യില്‍ എത്തുന്ന മറ്റു പുസ്തകങ്ങളെ കുറിച്ച് ആരും എന്തേ ആവലാതി പെടുന്നില്ല?,,,

ഇന്നെത്തെ കുട്ടികള്‍ക്ക്‌ വഴി തെറ്റാന്‍ "എന്റെ കഥ" വേണോ?,,,മാധവിക്കുട്ടിയെ സ്നേഹത്തിന്റെ  ബ്രാന്‍ഡ്‌ അമബസ്ടെര്‍ ആക്കരുതെന്ന മറ്റൊരു പരാമര്‍ശം കണ്ടു,,ആരാണ് ഇവിടെ അങ്ങനെ ചെയ്യുന്നത് എന്ന് അറിഞ്ഞു കൂടാ,,,എങ്കില്ലും അവര്‍ തികച്ചും സ്നേഹമയിയായ ഒരു സ്ത്രീ ആണ് ,,ആസക്തിയാണ് അവരുടെ സ്നേഹം എന്ന് അവരെ ആക്ഷേപിക്കുന്ന എത്രെ മാന്യന്മാര്‍ ഒരു പെണ്ണിനെ കാണുമ്പോള്‍ തന്റെ സഹോദരിയായ്‌ കാണുന്നു,,,നമ്മുടെ ആധുനിക സമൂഹത്തില്‍ പോലും തോട്ടുരുംമല്‍ ഇല്ലാതെ ബസ്സില്‍ യാത്രെ ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം ആണ്
  മാധവികുട്ടിയുടെ വളരെ നല്ല രചനകള്‍ ആയ കോലാട് ,,,നെയ്പായസം..തുടങ്ങിയവാ എത്രെയോ ഉണ്ട്?തീര്‍ച്ചയായും ഓരോ വായനക്കാരനും സ്വതന്ത്രനാണ് ,,തന്‍ എന്ത് വായിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം ഉണ്ട്,,,വായിക്കുന്നത് എങ്ങന്നെ മനസ്സില്ലാക്കണം എന്ന് ചിന്തിക്കാനുള്ള ബുദ്ധിയും ഉണ്ട്,,ആരും ഒന്നും ആരെയും അടിചേല്‍പ്പിക്കുന്നില്ല ,മാധവികുട്ടിക്ക്‌ നേരെ കല്ലെറിയുന്നത് നിര്‍ത്തുക,,,,എന്റെ ഒരു എളിയ അപേക്ഷ ആണിത്,,സ്നേഹിച്ചു മതിയാകാത്ത എന്റെ പ്രിയ സാഹിത്യക്കാരിക്ക് വേണ്ടി,,,,

5 comments:

  1. ശരിയാണ് ,എന്തിനെയും എതിര്‍ക്കുന്ന സദാചാരപാലകര്‍ക്ക് ഇതെല്ലം ആകാം .അത് പറയുന്ന പെണ്ണ് പാപി .നല്ല വിവരണം ,ആശംസകള്‍

    ReplyDelete
  2. "മാധവിക്കുട്ടി"എനിക്കെന്നും പ്രിയപ്പെട്ട എഴുത്തുകാരിയാണ്! അവരുടെ വ്യക്തിത്വം എന്നതില്‍ ഉപരിയായി അവരുടെ രചനകളെ ഞാന്‍ സ്നേഹിക്കുന്നു ,,അതിലൂടെ ആ സാഹിത്യകാരിയെയും....
    അഭിപ്രായങ്ങൾക്കെതിരൊന്നും പറയാൻ ഞാനാളല്ല. ആശംസകൾ.

    ReplyDelete
  3. മാധവിക്കുട്ടിയുടെ എഴുത്ത് കവിത കഥ ആര്‍ക്കാ ഇഷ്ട്ടമാല്ലാത്തത് അല്ലെ.
    നന്നായി പറഞ്ഞു കേട്ടോ

    ReplyDelete
  4. മാധവി കുട്ടിയെന്ന എഴുത്ത് കാരിയും അവരുടെ രചനകളെയും ഇഷ്ട്ടപ്പെടുന്ന ഒരു പാട് പേരില്‍ ഒരാളാണ് ഞാനും ...
    പിന്നെ വിമര്ഷിക്കപ്പെടാതവരായി ആരുണ്ട്‌.... ഓരോരുത്തര്‍ക്കും അവരുടെതായ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളല്ലെ ...... പ്രിയ സാഹിത്യ കാരിക്ക് പിന്തുണ പറഞ്ഞ ... ഈ കുറിപ്പിന് ഒരെളിയ പിന്തുണ...... !! ആശംസകള്‍

    ReplyDelete