പ്രണയ വസന്തങ്ങള്‍ കെട്ടടങ്ങിയപ്പോള്‍
ജീവിത യാഥാര്‍ത്യങ്ങള്‍ മുന്നില്‍ വന്നപ്പോള്‍ ...
ആളിക്കത്തിയ തീ അണഞ്ഞു പുകഞ്ഞു തുടങ്ങി
മഴയ്ക്ക് ശേഷം ഉള്ള മണ്ണിന്‍മണം ബാക്കിയായി,,,
കണ്ട സ്വപ്നങ്ങളുടെ കള്ളത്തരങ്ങള്‍
മയില്‍ പീലി നീര്‍ത്തി മുന്നില്‍ നൃത്തം ആടുന്നു,,,
പുതു വര്‍ണണങ്ങള്‍ ഒന്നുമില്ലെന്ന് ചൊല്ലി
ചായ കൂട്ടുകള്‍ മിന്നി മറയവേ ,,,
ആളൊഴിഞ്ഞ ഈ വേദിയില്‍ വീണ്ടും,,
ഞാനും എന്‍ മൌനവും തനിചാകവേ
ആടി തിമിര്‍ത്ത നര്‍ത്തകരില്ല
ചായം തേച്ച കോലങ്ങള്‍ ഇല്ല
വീശുന്ന കാറ്റിന്റെ ഏകാന്ത രോദനം
പിന്നെ എന്‍ ഹൃദയത്തിന്‍ സ്പന്ദനം,,,