Monday, 14 January 2013

വീണ്ടും....

പ്രണയ വസന്തങ്ങള്‍ കെട്ടടങ്ങിയപ്പോള്‍

ജീവിത യാഥാര്‍ത്യങ്ങള്‍  മുന്നില്‍ വന്നപ്പോള്‍ ...

ആളിക്കത്തിയ തീ അണഞ്ഞു  പുകഞ്ഞു തുടങ്ങി
മഴയ്ക്ക് ശേഷം ഉള്ള മണ്ണിന്‍മണം ബാക്കിയായി,,,



കണ്ട സ്വപ്നങ്ങളുടെ കള്ളത്തരങ്ങള്‍ 
മയില്‍ പീലി നീര്‍ത്തി മുന്നില്‍ നൃത്തം ആടുന്നു,,,
പുതു വര്‍ണണങ്ങള്‍ ഒന്നുമില്ലെന്ന് ചൊല്ലി


ചായ കൂട്ടുകള്‍ മിന്നി മറയവേ ,,,



ആളൊഴിഞ്ഞ ഈ വേദിയില്‍ വീണ്ടും,,
ഞാനും എന്‍ മൌനവും  തനിചാകവേ
ആടി തിമിര്‍ത്ത നര്‍ത്തകരില്ല 
ചായം തേച്ച കോലങ്ങള്‍ ഇല്ല 

വീശുന്ന കാറ്റിന്റെ ഏകാന്ത രോദനം
പിന്നെ എന്‍ ഹൃദയത്തിന്‍ സ്പന്ദനം,,,



2 comments:

  1. ആളൊഴിഞ്ഞ ഈ വേദിയില്‍ വീണ്ടും,,
    ഞാനും എന്‍ മൌനവും തനിചാകവേ
    ആടി തിമിര്‍ത്ത നര്‍ത്തകരില്ല
    ചായം തേച്ച കോലങ്ങള്‍ ഇല്ല
    ------------
    പ്രണയങ്ങളിൽ വിശുദ്ധമാണെന്ന് ഒക്കെ പറയാറുണ്ട്.. യാഥാർത്ഥ ജീവിതത്തിൽ കൂടി അതു പ്രതിഫലിക്കുന്നില്ലേങ്കിൽ അനുഭവം കഠിനമായി തീരും..പല കോലങ്ങളും അവരുടെ ആവശ്യങ്ങൾക്കായി ആടിത്തിമർത്ത് ഒഴിഞ്ഞു പോകുന്നവരാണ്..
    ആശംസകൾ

    ReplyDelete
  2. ആശംസകള്‍ നേരുന്നു
    a travel towards NATURE.....
    പ്രകൃതിയിലേക്ക് ഒരു യാത്ര........
    www.sabukeralam.blogspot.com
    www.travelviews.in

    ReplyDelete