Friday 18 November 2011

ഞാന്‍ ഉള്‍വലിയുകയാണ് .


ഞാന്‍ ഉള്‍വലിയുകയാണ് .
നിന്റെ ഓര്‍മകള്‍ക്ക് കണ്ട ജീവിതത്തോളം ഉയരാന്‍,
നന്മ നിറഞ്ഞ സുപ്രഭാതങ്ങള്‍ നേരുവാന്‍,
ഞാന്‍ ഉള്‍വലിയുകയാണ് .
പാതി മുരടിച്ചു പോയ കവിതയാണ് ഞാന്‍...
ഉത്തരമില്ലാത്ത ചോദ്യമാണ് ഞാന്‍..
ഇനി നക്ഷത്രമില്ലാത്ത ആകാശവും,
നിറം മങ്ങിയ ഓര്‍മകളും ,
ഈ എന്‍റെ മാത്രം സ്വന്തമായിരിക്കട്ടെ..
ഈ വാകമരച്ചുവട്ടില്‍,
എപ്പോളും നിന്നെ
പ്രതീക്ഷിക്കുന്ന എന്‍റെ കാതിരിപ്പിനോട്,
നരച്ച ഓര്‍മകളുമായി അലയുന്ന
എന്‍റെ തണുത്ത സന്ധ്യകളോട് ,
നീ സഹതപിക്കാതിരിക്കുക....
നിന്റെ ഓര്‍മ്മകള്‍ ബാക്കിവെച്ചു കൊണ്ട്
.............

6 comments:

  1. നല്ല വാക്കുകള്‍ .....ഇനിയും ശ്രമിക്കുക..

    ReplyDelete
  2. ഈ ഭൂമിയില്‍ നിന്നും മടങ്ങിപോവാന്‍ ഇപ്പോള്‍ എനിക്ക് വലിയ മടി തോന്നുന്നു..
    എന്നാലും അതിന്റെ സമയമായാല്‍ പോയെ മതിയാവു..
    അതിനു മുന്‍പേ എനിക്ക് ഏറെ ജോലികള്‍ ബാക്കിയാണ് ..
    ഞാന്‍ ഉദ്ദേശിച്ച ജീവിതം ‍ മനസ്സിലെ ചവറ്റു കുട്ടയില്‍ ആണ് ഇപ്പോള്‍ ..
    അതൊക്കെ പൊടി തട്ടി എടുക്കണം. .
    മനസ്സില്‍ മരിച്ച എന്റെയും നിങ്ങളുടെയും ആ ജീവിതം വിരല്‍തുമ്പിലൂടെ പുനര്‍ജനിക്കട്ടെ..

    ReplyDelete
  3. "ഈ വാകമരച്ചുവട്ടില്‍,
    എപ്പോളും നിന്നെ
    പ്രതീക്ഷിക്കുന്ന എന്‍റെ കാതിരിപ്പിനോട്,
    നരച്ച ഓര്‍മകളുമായി അലയുന്ന
    എന്‍റെ തണുത്ത സന്ധ്യകളോട് ,
    നീ സഹതപിക്കാതിരിക്കുക"

    നന്നായിരിക്കുന്നു.....
    എങ്കിലും ആദ്യ വരിയില്‍ എന്തോ ഒരു കല്ലുകടി തോന്നാതിരുന്നില്ല.......
    വായനയെ തടസപ്പെടുത്തും വിധമുള്ള ടെമ്പ്ലേറ്റും നിറങ്ങളും മറ്റും ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കും...
    ആശംസകള്‍..

    ReplyDelete