Friday 1 June 2012

അറിയാത്ത നൊമ്പരങ്ങള്‍

യാത്ര പറയുന്ന സൂര്യാസ്തമയങ്ങള്‍ 
പെയ്തു തീരുന്ന വേനല്‍ മഴകള്‍ 
ഉരുകി തീരുന്ന മെഴുകുതിരികള്‍
ഉരിയാടനുള്ളതെല്ലാം  കദനകഥകള്‍ 

കണ്ണീരു പോലെന്‍  മുന്നില്‍ 
ഇറ്റി വീഴുമീ പവിഴ മഴത്തുള്ളികള്‍
കരഞ്ഞു തളര്‍ന്ന കണ്ണിന്റെ 
വരണ്ട വിരഹാവഷേശിപ്പുകള്‍ 

തലയില്ലാതെ നില്‍ക്കുമീ  തെങ്ങിന്റെ 
പൊത്തില്‍ കുറുകി കൂടുമീ  നീലപോന്മാനെ
കെട്ടികിടക്കുന്നു കണ്ണീര്‍ ത്തുള്ളികള്‍ തലപ്പത്ത്‌ 
വറ്റിക്കുവാനോ  പുനര്‍ചിന്തനെ നിന്‍ പുറപ്പാട്

അകലുന്ന സന്ധ്യയെ ഭയന്നോ?
അടുക്കും ഇരുട്ടില്‍ നിന്നോടി യോളിക്കണോ?
കേഴുന്നു നീ ആ തലയില്ലാ  തെങ്ങില്‍ ,,,,
കയറുന്നു കണ്ണിലും മാറാത്ത  ഇരുട്ട്‌
വിറക്കുന്നു ഞാനും പോന്മാനെ പരിഹസിച്ചവള്‍...

ഭയം എന്നാ വികാരം മനസ്സിനേ  മുറിക്കവേ
ഉരുക്കുവാന്‍ ഞാനും  മെഴുക് തിരി ഒന്നെടുത്തു
മെല്ലെ കൊളുത്തി ആ മെഴുകു തിരി വെട്ടം
തപ്പി തടഞ്ഞു ആ കൂരിഇരുട്ടില്‍  മെല്ലെ നടന്നു ഞാന്‍ മുന്നോട്ട്
വയ്യ നിര്‍ത്തുവാന്‍ ഭയത്താല്‍ എനിക്ക്
യാത്രെ  ഇതു  എന്‍ ജീവിതമല്ലോ?

9 comments:

  1. എഴുത്ത് നന്നായി..


    നന്‍മകള്‍ നേരുന്നു..

    ReplyDelete
  2. യാത്ര പറയുന്ന സൂര്യാസ്തമയങ്ങള്‍
    പെയ്തു തീരുന്ന വേനല്‍ മഴകള്‍
    ഉരുകി തീരുന്ന മെഴുകുതിരികള്‍
    ഉരിയാടനുള്ളതെല്ലാം കദനകഥകള്‍

    നല്ല സുഖമുണ്ട് വായിക്കാൻ,താളവും. ആശംസകൾ.

    ReplyDelete
  3. എനിക്ക് ഇഷ്ടമായി ഈ വരികള്‍ .നിറവാര്‍ന്ന വരികള്‍ ,മനോഹരം .ആശംസകള്‍

    ReplyDelete
    Replies
    1. nandi vannadinnum vaayanakkum,,,,thudarnnum pratheekshikkunnu

      Delete
  4. നല്ല കവിത, താള ഭംഗി,
    ഭയക്കേണ്ട, മുന്നോട്ടു യാത്രയാകൂ,

    ReplyDelete
    Replies
    1. @jwala,,,nandi,,,,eniyum varanam,,ente varikalkku kaathoorkkanam

      Delete
  5. ബുജികളുടെ മനസ്സിലാകാത്ത കടിച്ചാല്‍ പൊട്ടാത്ത വാക്കുകളില്ല.... Simple...and humble ...

    ReplyDelete
  6. വരികൾ വളരെയേറെ ഇഷ്ടമായി...
    നന്നായിരിക്കുന്നു....

    ReplyDelete