യാത്ര പറയുന്ന സൂര്യാസ്തമയങ്ങള്‍
പെയ്തു തീരുന്ന വേനല്‍ മഴകള്‍
ഉരുകി തീരുന്ന മെഴുകുതിരികള്‍
ഉരിയാടനുള്ളതെല്ലാം കദനകഥകള്‍
കണ്ണീരു പോലെന്‍ മുന്നില്‍
ഇറ്റി വീഴുമീ പവിഴ മഴത്തുള്ളികള്‍
കരഞ്ഞു തളര്‍ന്ന കണ്ണിന്റെ
വരണ്ട വിരഹാവഷേശിപ്പുകള്‍
തലയില്ലാതെ നില്‍ക്കുമീ തെങ്ങിന്റെ
പൊത്തില്‍ കുറുകി കൂടുമീ നീലപോന്മാനെ
കെട്ടികിടക്കുന്നു കണ്ണീര്‍ ത്തുള്ളികള്‍ തലപ്പത്ത്
വറ്റിക്കുവാനോ പുനര്‍ചിന്തനെ നിന്‍ പുറപ്പാട്
അകലുന്ന സന്ധ്യയെ ഭയന്നോ?
അടുക്കും ഇരുട്ടില്‍ നിന്നോടി യോളിക്കണോ?
കേഴുന്നു നീ ആ തലയില്ലാ തെങ്ങില്‍ ,,,,
കയറുന്നു കണ്ണിലും മാറാത്ത ഇരുട്ട്
വിറക്കുന്നു ഞാനും പോന്മാനെ പരിഹസിച്ചവള്‍...
ഭയം എന്നാ വികാരം മനസ്സിനേ മുറിക്കവേ
ഉരുക്കുവാന്‍ ഞാനും മെഴുക് തിരി ഒന്നെടുത്തു
മെല്ലെ കൊളുത്തി ആ മെഴുകു തിരി വെട്ടം
തപ്പി തടഞ്ഞു ആ കൂരിഇരുട്ടില്‍ മെല്ലെ നടന്നു ഞാന്‍ മുന്നോട്ട്
വയ്യ നിര്‍ത്തുവാന്‍ ഭയത്താല്‍ എനിക്ക്
യാത്രെ ഇതു എന്‍ ജീവിതമല്ലോ?
ഭയം എന്നാ വികാരം മനസ്സിനേ മുറിക്കവേ
ഉരുക്കുവാന്‍ ഞാനും മെഴുക് തിരി ഒന്നെടുത്തു
മെല്ലെ കൊളുത്തി ആ മെഴുകു തിരി വെട്ടം
തപ്പി തടഞ്ഞു ആ കൂരിഇരുട്ടില്‍ മെല്ലെ നടന്നു ഞാന്‍ മുന്നോട്ട്
വയ്യ നിര്‍ത്തുവാന്‍ ഭയത്താല്‍ എനിക്ക്
യാത്രെ ഇതു എന്‍ ജീവിതമല്ലോ?
.jpg)
.jpg)
.jpg)





