Wednesday 11 January 2012

സൌഹൃദം



സൌഹൃദം



എങ്ങു നിന്നോ എന്‍ ജീവിതത്തില്‍..
പുതു പൊന്നിന്‍ പുലരിയായ്‌ നീ വന്നു
എപ്പോഴെന്നോ എന്‍ മാനസത്തില്‍
മധു സ്വപ്നങ്ങള്‍ ഏകാന്‍,,കാത്തിരുന്നു,,,
എന്‍ അന്തരാത്മാവില് മെല്ലെ മയങ്ങിയ
സര്‍ഗത്മകങ്ങളെ തൊട്ടുണര്‍ത്തി,,
എന്നും എന്‍ കൂട്ടിനായ്‌,,,
നാര് തേനില്‍ ചാലിച്ച സൌഹൃധമായ്‌
പാടാന്‍ മറന്നൊരു ഈണങ്ങള്‍ ഒക്കെയും
പല്ലവി പാടി നീ പുഞ്ചിരി തൂകി,,,
താളം മറന്നോരെന്‍ പാദങ്ങള്‍ രണ്ടിന്നും..
മന്തസ്മിതതാല്‍ പുതു ജീവന്‍ ഏകി,,
തളരുന്ന നേരം എന്‍ ശക്തിയായി,,,
നിന്‍ ഇമ്പം നിറഞ്ഞ പരിഹാസ്സങ്ങള്‍ ഒക്കെയും
എന്നുമെന്‍ കൂടെ എന്‍ വഴി വിളക്കായ്‌...
അറിവില്ലായ്മയില്‍ എന്‍ വിദ്യയായ്‌..
സ്നേഹത്തില്‍ പൊതിഞ്ഞ സൌഹൃദം ആയ്,,,,

ഞാനൊന്ന് മെല്ലെ വയ്യെന്ന് ചോല്ലുകില്‍,,,
താരാട്ട് പാടി എന്‍ അമ്മയായി,,,
കരയുന്ന വേളയില്‍ തോളത് തട്ടി 
പുതു ജീവനേകി,,എന്‍ അച്ഛനായി,,

എന്‍ പ്രിയ തോഴിയായ്‌ നീ കൂടെ നില്‍ക്കെ,,,
കദനങ്ങള്‍ ഇല്ല  എന്‍ ജീവനില്‍ 
എന്‍ ജീവിത യാത്രെ എന്നും,,,
അര്‍ത്ഥ പൂര്‍ണം,,,നിന്‍ സോഹൃദ്‌അത്തില്‍

2 comments:

  1. ഒരു വിലപെട്ട സുഹുര്തിന്നു വേണ്ടി,,,

    ReplyDelete